city-gold-ad-for-blogger

BJP ഉ­പ­രോ­ധം: ചോ­ദ്യ­പ്പേ­പ്പ­റു­കള്‍ എ­ത്തി­ക്കാ­നാ­യില്ല; ജില്ല­യില്‍ PSC പ­രീ­ക്ഷ­കള്‍ മാറ്റി

കാസര്‍­കോട്: ബി.ജെ.പി. പ്ര­വര്‍­ത്ത­ക­രു­ടെ ഉ­പ­രോ­ധ­ത്തി­നി­ടെ സ­മ­ര­ക്കാര്‍ ഒ.എം.ആര്‍. ഷീ­റ്റ് വ­ലി­ച്ചെ­റിയു­കയും ചോ­ദ്യ­പ്പേ­പ്പ­റു­കള്‍ യ­ഥാ­സമ­യം പ­രീ­ക്ഷാ­കേ­ന്ദ്ര­ങ്ങ­ളില്‍ എ­ത്തി­ക്കാന്‍ സാ­ധി­ക്കാ­തി­രി­ക്കു­കയും ചെയ്ത­തി­നെ­തു­ടര്‍­ന്ന് ശ­നി­യാഴ്­ച ജില്ല­യില്‍ 27 കേ­ന്ദ്ര­ങ്ങ­ളില്‍ ന­ട­ത്തേ­ണ്ടി­യി­രു­ന്ന പി.എ­സ്.സി. പ­രീ­ക്ഷ­കള്‍ മാ­റ്റി­വെച്ചു. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 3.15 മണിവരെ ന­ട­ക്കേണ്ട ജൂനിയര്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് ഗ്രേഡ്­ 2, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് പരീ­ക്ഷ­ക­ളാ­ണ് മാ­റ്റി­വെ­ച്ചതെന്ന് പി.എ­സ്.സി. അ­ധി­കൃ­തര്‍ വ്യ­ക്ത­മാ­ക്കി.

ശ­നി­യാഴ്­ച രാ­വി­ലെ പി.എ­സ്.സി. ഓ­ഫീ­സ് ഉ­പ­രോ­ധി­ച്ച ബി.ജെ.പി. പ്ര­വര്‍­ത്ത­കര്‍ ജീ­വ­ന­ക്കാരെ ഓ­ഫീ­സി­ന­ക­ത്തേ­ക്ക് ക­ട­ക്കാന്‍ അ­നു­വ­ദി­ക്കാ­തി­രി­ക്കു­കയും നേര­ത്തെ ക­യ­റി­ക്കൂടി­യ മൂ­ന്ന് ജീ­വ­ന­ക്കാ­രെ പു­റ­ത്തു­ക­ട­ക്കുന്ന­ത് ത­ട­യു­കയും ചെ­യ്­തു.

തു­ടര്‍­ന്നാ­ണ് പ­രീ­ക്ഷ­യ്­ക്കാ­യി ഉ­പ­യോ­ഗി­ക്കു­ന്ന ഒ.എം.ആര്‍. ഷീ­റ്റു­കള്‍ കെ­ട്ടോ­ടെ കെ­ട്ടി­ട­ത്തി­ന്റെ മു­ക­ളില്‍ നി­ന്ന് താ­ഴേ­യ്­ക്ക് വി­ത­റി­യത്. ഉ­പ­രോ­ധം മൂലം ഓ­ഫീ­സ് തു­റ­ക്കാന്‍ ക­ഴി­യാ­ത്ത­തി­നാല്‍ ഓ­ഫീ­സി­ന­ക­ത്താ­യി­രുന്ന ചോ­ദ്യ­പ്പേ­പ്പ­റു­കള്‍ എ­ടുക്കാനോ പ­രീ­ക്ഷാ കേ­ന്ദ്ര­ങ്ങ­ളി­ലേ­ക്ക് യ­ഥാ­സമ­യം എ­ത്തി­ക്കാനോ ക­ഴി­ഞ്ഞ­തു­മില്ല. ഇ­തേ തു­ടര്‍­ന്ന് ശ­നി­യാ­ഴ്­ച­യി­ലെ പ­രീ­ക്ഷ  മാ­റ്റി­വെ­ച്ച­താ­യി അ­ധികൃതരും പോ­ലീസും അ­റി­യി­ക്കു­ക­യാ­യി­രുന്നു. അ­തി­നിടെ ഓ­ഫീ­സി­ന­ക­ത്താ­യി­രു­ന്ന ഒ.എം.ആര്‍. ഷീ­റ്റു­കള്‍ എ­ങ്ങ­നെ­യാ­ണ് സ­മ­ര­ക്കാ­രു­ടെ കൈവ­ശം എ­ത്തി­യ­തെ­ന്ന് സം­ബ­ന്ധി­ച്ച് സംശ­യം ഉ­യര്‍­ന്നി­ട്ടു­ണ്ട്. ജ­ന­ലി­ലൂ­ടെ കൈ­യി­ട്ടാ­ണ് ഒ.എം.ആര്‍. ഷീ­റ്റു­കള്‍ കൈ­ക്ക­ലാ­ക്കി­യ­തെ­ന്നാ­ണ് നി­ഗ­മനം. ജ­ന­ലി­ലൂ­ടെ കൈ­യ്യി­ട്ടാല്‍ എ­ടു­ക്കാ­വു­ന്ന രീ­തി­യി­ലാ­യി­രു­ന്നു ഷീ­റ്റു­കള്‍ വെ­ച്ചി­രു­ന്ന­തെന്നും ജീ­വ­ന­ക്കാ­ര്‍ സു­ര­ക്ഷ­യില്‍ വ­രുത്തി­യ വീ­ഴ്­ച്ച­യാ­ണ് സം­ഭ­വ­ത്തി­ന് പി­ന്നി­ലെ­ന്നും ആ­രോപ­ണം ഉ­യര്‍­ന്നു.

പ­രീ­ക്ഷ മാ­റ്റി­വെ­ച്ച വിവ­രം അ­റി­ഞ്ഞ­തോ­ടെ സ­മ­ര­ക്കാര്‍ പി­രി­ഞ്ഞു­പോ­വു­ക­യാ­യി­രുന്നു. പി.എ­സ്.സി. പ­രീ­ക്ഷ­യ്­ക്ക് മ­ല­യാ­ളം നിര്‍­ബ­ന്ധ­മാ­ക്കി­യ­തില്‍ പ്ര­തി­ഷേ­ധിച്ചും ക­ന്ന­ഡ ഭാ­ഷക്കാ­രോട് അ­വ­ഗ­ണ­ന­യും വി­വേ­ച­നവും കാ­ണി­ക്കു­ന്നു­വെ­ന്ന് ആ­രോ­പി­ച്ചു­മാ­ണ് ബി.ജെ.പി. ജില്ലാ ക­മ്മി­റ്റി­യു­ടെ ആ­ഭി­മു­ഖ്യ­ത്തില്‍ ശ­നി­യാഴ്­ച കാ­സര്‍­കോ­ട്ട് പി.എ­സ്.സി. ഓ­ഫീ­സ് ഉ­പ­രോ­ധി­ച്ചത്.

മലയാ­ളം നിര്‍ബ­ന്ധം: ബി.ജെ.പി. പി.എ­സ്.സി. ഓ­ഫീസ് ഉ­പ­രോ­ധിച്ചു

8 ന് നടക്കുന്ന പി.എസ്.സി. പരീക്ഷകള്‍ ബി.ജെ.പി. തടയും

Photos: Zubair Pallickal

Keywords: PSC Exam, Kasaragod, Kerala, BJP, Strike, Protest, PSC, Police, Question Paper, BJP protest at PSC office, SC office, March, K. Surendran, Adct. Srikanth, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia