പി ജയരാജനെ പ്രകീര്‍ത്തിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ്; അഡ്വ. സി. ഷുക്കൂറിനെ പ്രസിഡണ്ട് സ്ഥാനത്തു നിന്നും നീക്കിയ നടപടി സ്വാഗതം ചെയ്ത് ലോയേഴ്‌സ് ഫോറം, പി ജയരാജനെ സംഘ് പരിവാര്‍ ഫാസിസ്റ്റ് വിരുദ്ധതയുടെ പ്രതീകമായി കാണുന്നത് കോഴിയുടെ സംരക്ഷണത്തിന് കുറുക്കനെ കാണുന്നതിന് തുല്യമാണെന്ന് നേതൃത്വം, അഡ്വ. എം ടി പി കരീം പുതിയ ജില്ലാ പ്രസിഡണ്ട്
Aug 27, 2018, 20:10 IST
കാസര്‍കോട്: (www.kasargodvartha.com 27.08.2018) പി ജയരാജനെ പ്രകീര്‍ത്തിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ജില്ലാ പ്രസിഡണ്ട് സ്ഥാനത്തു നിന്നും അഡ്വ. സി. ഷുക്കൂറിനെ നീക്കിയ സംസ്ഥാന പ്രസിഡണ്ടിന്റെ നടപടി ലോയേഴ്‌സ് ഫോറം ജില്ലാ കമ്മിറ്റി യോഗം സ്വാഗതം ചെയ്ത്. ഷുക്കൂര്‍ തികഞ്ഞ സംഘടനാ അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹം വഹിച്ചുവന്ന കേരള ലോയേഴ്‌സ് ഫോറം ജില്ലാ പ്രസിഡണ്ട് സ്ഥാനത്തു നിന്നും നീക്കിയത്.
ഷുക്കൂറിന്റെ ഒഴിവിലേക്ക് ലോയേഴ്‌സ് ഫോറം ജില്ലാ പ്രസിഡണ്ടായി അഡ്വ. എം ടി പി കരീമിനെ തെരഞ്ഞെടുത്തു. ഹോസ്ദുര്‍ഗ് ബാറിലെ അഭിഭാഷകനായ കരീം മുസ്‌ലിം ലീഗ് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കൂടിയാണ്. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ നിഷ്ഠൂരമായി അരും കൊലകള്‍ നടത്തിയതിനു പിന്നിലെ ബുദ്ധികേന്ദ്രമായി ആരോപിക്കപ്പെടുന്ന പി ജയരാജനെ സംഘ് പരിവാര്‍ ഫാസിസ്റ്റ് വിരുദ്ധതയുടെ പ്രതീകമായി കാണുന്നത് കോഴിയുടെ സംരക്ഷണത്തിന് കുറുക്കനെ കാണുന്നതിന് തുല്യമാണെന്ന് യോഗം വിലയിരുത്തി.
പി ജയരാജന്റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം വെറും തട്ടിപ്പാണ്. കണ്ണൂര്‍ പാട്യത്തെ തന്റെ വീടിന് വിളിപ്പാടകലെയുള്ള പാര്‍ട്ടി ഗ്രാമമായ അടിയാറാപ്പാറയിലെ പള്ളിയില്‍ ഒരു വര്‍ഷം മുമ്പ് നിസ്‌ക്കാര സ്വാതന്ത്ര്യം നിഷേധിക്കുകയും ഇതിനെതിരെ പ്രതിഷേധിച്ച നാല്‍പതോളം പേരെ കള്ളക്കേസില്‍പ്പെടുത്തി രണ്ടാഴ്ചയോളം ജയിലടച്ചപ്പോള്‍ ന്യൂനപക്ഷ രക്ഷകവേഷം കെട്ടുന്ന പി ജയരാജന്‍ എവിടെയായിരുന്നെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും യോഗം ഓര്‍മിപ്പിച്ചു.
മെമ്പര്‍ഷിപ്പടിസ്ഥാനത്തിലുള്ള ലോയേഴ്‌സ് ഫോറം ജില്ലാ കൗണ്‍സില്‍ യോഗം അടുത്ത മാസാവസാനം ചേരും. യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. സി എന്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. അഡ്വ. എന്‍.എ ഖാലിദ്, അഡ്വ. സക്കീര്‍ അഹമ്മദ്,
അഡ്വ. എം ടി പി കരീം, അഡ്വ. കെ കെ മുഹമ്മദ് ഷാഫി, അഡ്വ വി എം മുനീര്‍, അഡ്വ ബി ഷംസുദ്ദീന്‍, അഡ്വ ആഇശ തസ്‌നീമ, അഡ്വ. സമീറ ഫൈസല്‍, അഡ്വ. സി എന്‍ ആഇശ സഫീറ, അഡ്വ. ഷമ്മ ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. പി എ ഫൈസല്‍ സ്വാഗതം പറഞ്ഞു.
Related News:
പി ജയരാജനെ പ്രകീര്‍ത്തിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ്; സ്വാഭാവിക നീതി ലഭിച്ചില്ലെന്ന് അഡ്വ. സി ഷുക്കൂര്‍, സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കും, ഉറച്ച ലീഗുകാരനായി തുടരുമെന്നും ഷുക്കൂര്‍, നടപടിക്ക് വിശദീകരണം തേടേണ്ട ആവശ്യമില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍
Keywords: Kasaragod, Kerala, Muslim-league, news, Top-Headlines, Social-Media, Political party, Politics, Adv MTP Kareem Lawyers forum new Kasaragod District president
< !- START disable copy paste -->