സുഹറാബി യാത്രയായി; ദുരിതങ്ങളില്ലാത്ത ലോകത്തേക്ക്
Feb 17, 2013, 21:00 IST
ശരീരവണ്ണം ക്രമാതീതമായി കൂടുന്ന രോഗംമൂലം വലഞ്ഞിരുന്ന ഇവര്‍ രണ്ടര മാസത്തോളം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ രോഗത്തിന് യാതൊരു കുറവും വരാത്തതിനാല്‍ ഒരാഴ്ച മുമ്പ് വീട്ടിലേക്ക് തിരിച്ചു പോവുകയായിരുന്നു. കുഞ്ഞാലി-ആഇശ ദമ്പതികളുടെ മകളാണ്.
ഭര്‍ത്താവ് ചട്ടഞ്ചാലിലെ അബ്ദുല്ല വര്‍ഷങ്ങള്‍ക്ക് മുമ്പേ സുഹറാബിയെ ഉപേക്ഷിച്ചു പോയിരുന്നു. പിന്നീട് കഷ്ടപ്പെട്ടാണ് ഇവര്‍ കഴിഞ്ഞത്. കൂലിപ്പണിക്കാരനായ ഇബ്രാഹിം സനാഫ്, ചെര്‍ക്കള ഗവ. ഹൈസ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആഇശത്ത് മിഷാന എന്നിവര്‍ മക്കളാണ്. ഉമ്മയുടെ മരണത്തോടെ ഇവര്‍ അനാഥരായി. സ്വന്തമായി വീടില്ലാത്ത സുഹറാബി ബന്ധുക്കള്‍ താമസിക്കാന്‍ നല്‍കിയ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഉദാരമതികള്‍ ഇവര്‍ക്ക് ചികിത്സാ സഹായവും മറ്റും നല്‍കിയിരുന്നു. ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സുഹറാബിയുടെ അവസ്ഥ ആരുടെയും കരളലിയിപ്പിക്കുന്നതായിരുന്നു.
സഹോദരങ്ങള്‍: നഫീസത്ത് മിസ്‌രിയ, ഫാത്വിമത്ത് റംല, ഫാത്വിമത്ത് സമീറ. മയ്യത്ത് ഞായറാഴ്ച പുലര്‍ചെ മൂന്നുമണിയോടെ ആലംപാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Kasaragod, Hospital, Kerala, Suharabi, Cherkala, House, Body Weight, Kasaragod General Hospital, Chattanchal, Kasargodvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.