കാസര്‍കോട്: ചെര്‍ക്കള ബംബ്രാണ കോളിക്കരയിലെ പരേതനായ കോളിക്കര കുഞ്ഞാലിയുടെ ഭാര്യ ആഇശയ്ക്ക് ഇത് വേദനയുടെ പെരുന്നാള്‍. എല്ലാവരും പെരുന്നാള്‍ ആഘോഷ തിമര്‍പ്പില്‍ മുഴുകിയപ്പോള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി കിടക്കയില്‍ വേദന തിന്നു കഴിയുകയാണ് 58 കാരിയായ ആഇശ.
15 വര്‍ഷം മുമ്പാണ് ഭര്‍ത്താവ് കുഞ്ഞാലി മരിച്ചത്. ആകെ നാല് പെണ്മക്കളാണുള്ളത്. രണ്ടുപേരെ ഭര്‍ത്താവാണ് കെട്ടിച്ചയച്ചത്. ഇതിന് ശേഷം കൂലിപ്പണി ചെയ്താണ് ആഇശ മറ്റു രണ്ട് പെണ്മക്കളെ വിവാഹം കഴിപ്പിച്ചുവിട്ടത്. മകള്‍ സുഹറാബി(39) മാസങ്ങളായി അസുഖം ബാധിച്ച് വീട്ടില്‍ കിടപ്പിലാണ്. സുഹറാബിയുടെ 12 വയസ്സുള്ള ആണ്‍കുട്ടിയും, ഒമ്പത് വയസ്സുള്ള പെണ്‍കുട്ടിയും മാത്രമാണ് വീട്ടിലുള്ളത്.
നോമ്പ് തുടങ്ങി അഞ്ചാം നാളിലാണ് വീണ ആഇശയുടെ കൈയ്യെല്ല് പൊട്ടിയത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ 25 ദിവസത്തോളമായി ചികിത്സയിലാണെങ്കിലും മുറിവുണങ്ങാത്തതിനാല് ആശുപത്രി വിടാന്‍ കഴിഞ്ഞിട്ടില്ല. കഠിനമായ വേദന തിന്നു കഴിയുകയാണ് ആഇശ.
വീട്ടില്‍ കിടപ്പിലായ മകളെയോര്‍ത്തും അവരുടെ പറക്കമറ്റാത്ത രണ്ട് കുട്ടികളെയുമോര്‍ത്ത് ദുരിതക്കിടക്കയില്‍ ആധിയോടെ കഴിയുകയാണ് ആഇശ. പെരുന്നാളിന്റെ സന്തോഷം മനസിലുണ്ടെങ്കിലും തനിക്കും മകള്‍ക്കും സംഭവിച്ച ദുര്‍ഗതിയില്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയാണ് ആഇശ.
Keywords: Aisha, General Hospital, Ramzan, Kasaragod






0 comments:
Post a Comment