വയനാട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി; കാറും ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷബീറും മരണത്തിന് കീഴടങ്ങി
Mar 5, 2018, 20:11 IST
നീലേശ്വരം: (www.kasargodvartha.com 05.03.2018) വയനാട് സുല്‍ത്താന്‍ ബത്തേരിയിലേക്ക് വിനോദയാത്രക്ക് പോവുകയായിരുന്ന കോട്ടപ്പുറത്തെ കുടുംബം സഞ്ചരിച്ച മാരുതി കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടപ്പുറം ബാഫഖി സൗധത്തിന് സമീപത്തെ എം ഷബീര്‍ (30) മരണത്തിന് കീഴടങ്ങി.
മാര്‍ച്ച് മൂന്നിന് രാവിലെ 7.30 മണിയോടെ വയനാട് കൊളഗപ്പാറ ഉജാല പടിക്ക് സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ കാറിലുണ്ടായ ഷബീറിന്റെ മകന്‍ അമാന്‍ സുഹൃത്ത് നബീര്‍ എന്നിവര്‍ മരണപ്പെട്ടിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപതിയില്‍ ചികിത്സയിലായിരിക്കെ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഷബീര്‍ മരണപ്പെട്ടത്.
കോട്ടപ്പുറത്തെ എല്‍ ബി മുഹമ്മദ് കുഞ്ഞിഹാജി- എം ബിഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷംസീറ (കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറം). മറ്റൊരു മകന്‍: ഷിഹാന്‍. സഹോദരങ്ങള്‍: എം. താഹിറ, എം സാജിത (നീലേശ്വരം നഗരസഭ കൗണ്‍സിലര്‍), കുഞ്ഞബ്ദുല്ല, ജാഫര്‍ (ഇരുവരും കുവൈത്ത്). ഖബറടക്കം ചൊവ്വാഴ്ച നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Injured, Accidental-Death, Accident, Car, Lorry, Top-Headlines, Obituary, Wayanadu Accident; Injured Shabeer Died
< !- START disable copy paste -->