city-gold-ad-for-blogger

എസ് എം വിദ്യാനഗർ വിടവാങ്ങി; അധ്യാപകനും എഴുത്തുകാരനുമായിരുന്നു

Photo of Malayalam writer and translator S.M. Vidyanagar.
Photo: Arranged
  • അധ്യാപകനായി വിവിധ സ്കൂളുകളിൽ സേവനമനുഷ്ഠിച്ചു.

  • ചന്ദ്രിക ആഴ്ചപ്പതിപ്പിലൂടെ എഴുത്ത് തുടങ്ങി.

  • മാതൃഭൂമിയിലും മറ്റ് പ്രസിദ്ധീകരണങ്ങളിലും എഴുതി.

  • അറബിക് കോളേജുകളിൽ പ്രിൻസിപ്പാളായി സേവനമനുഷ്ഠിച്ചു.

  • ടി. ഉബൈദ് അടുത്ത സുഹൃത്തായിരുന്നു.

കാസർകോട്: (KasargodVartha) പ്രമുഖ പ്രഭാഷകനും എഴുത്തുകാരനും പണ്ഡിതനുമായിരുന്ന എസ്. എം. വിദ്യാനഗർ (എസ് മുഹമ്മദ് വിദ്യാനഗർ) അന്തരിച്ചു. അദ്ദേഹത്തിന് 90 വയസ്സായിരുന്നു. വിവർത്തകനും അധ്യാപകനുമായിരുന്നു. വാർദ്ധക്യ സഹജമായ രോഗം കാരണം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാസർകോട് ജിഎച്ച് എസിലും വിവിധ സ്കൂളുകളിലും അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുജാഹിദ് പ്രസ്ഥാനത്തിൻ്റെ മുതിർന്ന നേതാവാണ്. ദീർഘകാലമായി ചൗക്കി കല്ലങ്കൈയിലാണ് താമസം. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ കല്ലങ്കൈ മുഹ്യുദ്ദീൻ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ. 

1936 ൽ ആലംപാടിയിലെ കർഷക കുടുംബത്തിൽ സുബ്ബൻതൊട്ടി അബ്ദുൽ റഹ്മാൻ്റെയും നയന്മാർമൂലയിലെ വിദ്യാഭ്യാസ-സാമൂഹിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ബാരിക്കാട് വലിയ കുഞ്ഞാലി ഹാജിയുടെ മകൾ എൻ കെ ആയിഷയുടെയും മകനായിട്ടാണ് എസ് എം വിദ്യാനഗർ ജനിച്ചത്.

മാതൃപിതാവിൻ്റെ സ്കൂളായ നായന്മാർമൂലയിലും തായി മൗലവിയുടെ ശിക്ഷണത്തിൽ ആലിയയിലും അബു സബാഹ് മൗലവിയുടെ ശിക്ഷണത്തിൽ ഫാറൂഖ് റൗളത്തുൽ ഉലൂം കോളേജിലുമായിരുന്നു അദ്ദേഹത്തിൻ്റെ വിദ്യാഭ്യാസം. ഈ കാലഘട്ടത്തിലാണ് ചന്ദ്രിക ആഴ്ചപ്പതിപ്പിലെ അബൂബക്കർ മാഷുമായി അദ്ദേഹം പരിചയത്തിലാവുന്നതും സൗഹൃദം സ്ഥാപിക്കുന്നതും എഴുത്തിൻ്റെ ലോകത്തേക്ക് കടക്കുന്നതും. മൗലാനാ ആസാദിൻ്റെ ഉറുദുവിലെ ലേഖനങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് ചന്ദ്രിക ആഴ്ചപ്പതിപ്പിലാണ് അദ്ദേഹം എഴുത്ത് ജീവിതം ആരംഭിച്ചത്. പിന്നീട് മാതൃഭൂമി, അൽഅനാർ, സനാബീൽ, വിചിന്തനം, ശബാബ്, ഉത്തരദേശം, കാരവൽ, അൽ ബുഷ്റ തുടങ്ങിയ നിരവധി പത്രങ്ങളിലും വാരികകളിലും മാസികകളിലും അദ്ദേഹം തൻ്റെ സാഹിത്യ സംഭാവനകൾ നൽകി. മലയാളത്തിലും ഉറുദുവിലും അറബിയിലും അദ്ദേഹത്തിന് മികച്ച അറിവുണ്ടായിരുന്നു.

കോഴിക്കോട് ചാലിയം ഉമ്പിച്ചി സ്കൂൾ, പഴയങ്ങാടി സ്കൂൾ, വള്ളികോത്ത് സ്കൂൾ, കണ്ണൂർ മുൻസിപ്പൽ ഹൈസ്കൂൾ, വള്ളിക്കുന്ന് സ്കൂൾ, പട്ല ഗവ. സ്കൂൾ, കാസർകോട് ഗവ. ഹൈസ്കൂൾ, തളങ്കര ഗവ. മുസ്‌ലിം ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ദേഹം അധ്യാപകനായി സേവനമനുഷ്ഠിച്ചു. മഹാകവി ടി ഉബൈദ് സാഹിബ് അദ്ദേഹത്തിൻ്റെ അടുത്ത സുഹൃത്തായിരുന്നു. എസ് എം വിദ്യാനഗറിൻ്റെ ഒരു പുസ്തകത്തിൻ്റെ ആമുഖം എഴുതിയത് ടി ഉബൈദായിരുന്നു. അദ്ദേഹത്തിൻ്റെ മൂന്നോ നാലോ പുസ്തകങ്ങളെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളൂ.

അറബിക് അധ്യാപകരുടെ നേതൃത്വത്തിലും സംഘാടനത്തിൻ്റെ തിരക്കിലും ഇസ്ലാഹി പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തു. ഗവൺമെൻ്റ് സർവീസിൽ നിന്ന് വിരമിച്ച ശേഷം കാസർകോട് ജില്ലയിലെ കൂഞ്ചത്തൂർ അറബിക് കോളേജിലും വിദ്യാനഗർ ഇസ്ലാഹി അറബിക് കോളേജിലും എസ് എം വിദ്യാനഗർ പ്രിൻസിപ്പാളായി സേവനം ചെയ്തു. പട്ല തായൽ ജുമാ മസ്ജിദിൽ ഖത്തീബായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Scholar | 90ന്റെ നിറവിലാണ് എസ് എം വിദ്യാനഗർ

Article Summary: Renowned writer and translator S.M. Vidyanagar (90) passed away. He was known for translating Maulana Azad's Urdu works into Malayalam and served as a teacher and principal.
 

#SMVidyanagar, #MalayalamWriter, #Translator, #Obituary, #KeralaNews, #MaulanaAzad
 

 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia