വഴിയാത്രക്കാരനായ അത്തര്‍ വില്പ്പനക്കാരന് ലോറിയിടിച്ച് മരിച്ചു
Feb 19, 2012, 13:17 IST
കാസര്‍കോട്: വഴിയാത്രക്കാരനായ അത്തര്‍ വില്പ്പനക്കാരന് ലോറിയിടിച്ചു മരിച്ചു. ബത്തേരി മായിക്കട്ടയിലെ കക്കോടന്‍ ഹൗസില്‍ ഉമ്മര്‍ എന്ന അബു(67) ആണ് മരിച്ചത്. തളങ്കര മാലിക് ദീനാര്‍ പള്ളിയിലും ഉള്ളാല്‍ പള്ളിയിലും മറ്റുമാണ് ഇദ്ദേഹം കഴിഞ്ഞുകൂടുന്നത്. മതപാണ്ഡിത്വത്തിലും ഇദ്ദേഹത്തിന് കഴവുണ്ട്.
അത്തറും, മോതിര കല്ലും വില്‍പ്പന നടത്തിയാണ് കഴിയുന്നത്. ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിക്ക് സമീപം വെച്ചാണ് ലോറിയിടിച്ചത്. അപകടം വരുത്തിയ ലോറിനിര്‍ത്താതെ ഓടിച്ചുപോയി. തൊട്ടടുത്തുണ്ടായിരുന്ന ആംബുലന്‍സ് ഡ്രൈവര്‍ കുമാര്‍ ഇദ്ദേഹത്തെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കാലിനും, തലയ്ക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. ഭാര്യ: റുഖിയ. മക്കള്‍ സാദിഖ്, ഷൗക്കത്ത്, ഹൈദരലി, ഫാത്തിമത്ത് സുഹറ.
വഴിയാത്രരക്കാരനെ ആശുപത്രിയില്‍ എത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് പോലീസ് റിവാര്‍ഡ്
വഴിയാത്രരക്കാരനെ ആശുപത്രിയില്‍ എത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് പോലീസ് റിവാര്‍ഡ്
Keywords: Obituary, Kasaragod, Accident