അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ എത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് റിവാര്‍ഡ്
Feb 19, 2012, 15:40 IST
![]() |
| T.Kumaran |
ഞായറാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് നുള്ളിപ്പാടിയില്‍ ബത്തേരി മായിക്കട്ടയിലെ കക്കോടന്‍ ഹൗസില്‍ ഉമ്മര്‍ എന്ന അബു(67)വിനെ ലോറിയിടിച്ച് തെറിപ്പിച്ചത്. ആംബുലന്‍സില്‍ പതിച്ച ഫോണ്‍ നമ്പര്‍ നോക്കിയാണ് അതുവഴി പോയ ചിലര്‍ കുമാരനെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ കുമാരന്‍ എത്തി അപകടത്തില്‍പ്പെട്ടയാളെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മരിച്ചുവെന്ന് ഡോക്ടര്‍ പറഞ്ഞതോടെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചാണ് കുമാര്‍ മടങ്ങിയത്. പ്രതിഫലം ആഗ്രഹിക്കാതെ നേരത്തെ പലതവണ രോഗികളെ മംഗലാപുരം ആശുപത്രിയിലെത്തിക്കാനും മറ്റും പ്രയത്‌നിച്ചിട്ടുള്ള കുമാരന്‍ ജനങ്ങളുടെ പ്രശംസയ്ക്ക് പാത്രമായിട്ടുണ്ട്.
Keywords: Police reward, Ambulance friver, T. Kumaran, Kasaragod







