city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കടപ്പുറത്തെ ഷെഡില്‍ 4 പെണ്‍മക്കളും അനാഥരായി; മുഹമ്മദ് വേദനയില്ലാത്ത ലോകത്തേക്ക്...

കാസര്‍കോട്: (www.kasargodvartha.com 27/02/2015) രോഗത്തോട് പൊരുതി ആശുപത്രി കിടക്കയില്‍ മരണത്തോട് മല്ലിട്ട് കഴിയുകയായിരുന്ന ചെമ്പരിക്ക കടപ്പുറത്തെ പി.എ മുഹമ്മദ്കുഞ്ഞി യാത്രയായി. വ്യാഴാഴ്ച രാത്രി 11.30 മണിയോടെ തളങ്കര മാലിക് ദീനാര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. തലയ്ക്കും ശ്വാസ കോശത്തിനും അര്‍ബുദം പിടിപെട്ട് തലശേരിയിലെ ആശുപത്രിയില്‍ കഴിയുകയായിരുന്ന മുഹമ്മദിനെ മൂന്ന് ദിവസം മുമ്പാണ് മാലിക് ദീനാര്‍ ആശുപത്രിയിലെത്തിച്ചത്.

മുഹമ്മദിന്റെ മരണത്തോടെ നാല് പെണ്‍മക്കള്‍ അനാഥരായി. ഒന്നര മാസം മുമ്പു അസഹ്യമായ തലവേദനയും ക്ഷീണവും അനുഭവപ്പെട്ട് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയപ്പോഴാണ് അസുഖം കണ്ടെത്തിയത്.

ചെമ്പിരിക്ക കടപ്പുറത്തു നാട്ടുകാര്‍ നിര്‍മിച്ചു നല്‍കിയ ചെറിയ കുടിലിലായിരുന്നു മുഹമ്മദും, ഭാര്യയും, അഞ്ച് പെണ്‍ മക്കളും അടങ്ങുന്ന കുടുംബം താമസിച്ചു വന്നിരുന്നത്. മൂത്ത മകളെ വിവാഹം കഴിപ്പിച്ചയച്ചിരുന്നെങ്കിലും ബാക്കി നാല് പേരും ഉപ്പയുടെ മരണത്തോടെ തീരാദുഃഖത്തിലായിരിക്കുകയാണ്.

കല്ലുമ്മക്കായ കൊണ്ടുള്ള അപ്പങ്ങളും മറ്റു വിഭവങ്ങളും ഉണ്ടാക്കി വിറ്റാണ് മുഹമ്മദ്കുഞ്ഞിയും കുടുംബവും ജീവിച്ചുപോയിരുന്നത്. മാരഗ രോഗം പിടിപെട്ടതോടെ ജീവനോപാധിയും അടഞ്ഞിരുന്നു. മുഹമ്മദ് കുഞ്ഞിയുടെ ദുരിത കഥ നേരത്തെ കാസര്‍കോട് വാര്‍ത്ത റിപോര്‍ട്ട് ചെയ്തിരുന്നു. ഗള്‍ഫില്‍ നിന്നും മറ്റുമായി നിരവധി പേരുടെ സഹായഹസ്തങ്ങള്‍ മുഹമ്മദ് കുഞ്ഞിക്ക് ലഭിച്ചെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ മാത്രം കഴിഞ്ഞില്ല.

ഇതിനിടെ മുഹമ്മദ്കുഞ്ഞിയെ സഹായിക്കാനായി നാട്ടുകാര്‍ 33 അംഗ കമ്മിറ്റി രൂപീകരിച്ച് വീട് നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചിരുന്നു. നാട്ടുകാരനായ ഒരാള്‍ മൂന്നു സെന്റ് സ്ഥലം സൗജന്യമായി നല്‍കി. ഒരാഴ്ച മുമ്പ് വീടിന് കുറ്റിയടിക്കുകയും ചെയ്തു. പണി ഉടന്‍ ആരംഭിക്കുകയും വീടു നിര്‍മാണത്തിനുള്ള സാധന സാമഗ്രികള്‍ പലരും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മുഹമ്മദ്കുഞ്ഞിയുടെ മരണം.

മുഹമ്മദ് കുഞ്ഞിയുടെ കുടുംബത്തിന് സഹായങ്ങള്‍ എത്തിക്കാന്‍: കേരള ഗ്രാമീണ്‍ ബാങ്ക്, മേല്‍പറമ്പ് ശാഖ. അക്കൗണ്ട് നമ്പര്‍ 40454101008896. 9946780015 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടും സഹായങ്ങള്‍ എത്തിക്കാവുന്നതാണ്.

മൃതദേഹം തളങ്കര മാലിക് ദീനാര്‍ പള്ളിക്ക് സമീപത്തെ സഹോദരിയുടെ വീട്ടില്‍ എത്തിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. തളങ്കര പള്ളിക്കാലിലെ പരേതനായ അബ്ദുര്‍ റഹ്മാന്‍ - ആമിന ദമ്പതികളുടെ മകനാണ്. ഭാര്യമാര്‍: ഹലീമ, പരേതയായ മുംതാസ്. മക്കള്‍: സുഹറാബി, നസീമ, ജമീല, മറിയമ്പി, ജസീല. മരുമകന്‍: മജീദ് കൊട്ടിയാടി. സഹോദരി: സാബിറ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം

കടപ്പുറത്തെ ഷെഡില്‍ 4 പെണ്‍മക്കളും അനാഥരായി; മുഹമ്മദ് വേദനയില്ലാത്ത ലോകത്തേക്ക്...

Related News: 

കുടുംബം പുലര്‍ത്താന്‍ പെടാപ്പാടുപെടുന്നതിനിടെ മാരക രോഗവും; മുഹമ്മദ്കുഞ്ഞിയുടെ കണ്ണീരൊപ്പാന്‍ നീളണം കരുണയുടെ കൈകള്‍

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia