city-gold-ad-for-blogger

പി.എ. മുഹമ്മദ്കുഞ്ഞിയെ സഹായിക്കാന്‍ 33 അംഗ കമ്മിറ്റി, വീടിനു കുറ്റിയടിച്ചു

ചെമ്പിരിക്ക: (www.kasargodvartha.com 19/02/2015) മാരക രോഗവും ദാരിദ്ര്യവും കൊണ്ടു വിഷമിക്കുന്ന ചെമ്പിരിക്ക കടപ്പുറത്തെ പി.എ. മുഹമ്മദ്കുഞ്ഞിയെ സഹായിക്കാനായി നാട്ടുകാര്‍ 33 അംഗ കമ്മിറ്റി രൂപീകരിച്ചു. ശാഫി ചെമ്പിരിക്ക കണ്‍വീനറും 19-ാം വാര്‍ഡ് മെമ്പര്‍ സി.എ. ശംസുദ്ദീന്‍ ചെയര്‍മാനും ജമാ അത്ത് സെക്രട്ടറി ഹമീദ് ഹാജി കണ്ടത്തില്‍ ട്രഷററുമാണ്.

മുഹമ്മദ് കുഞ്ഞിയ്ക്കു വീടുപണിയാനായി നാട്ടുകാരനായ ഒരാള്‍ മൂന്നു സെന്റു സ്ഥലം സൗജന്യമായി നല്‍കിയിട്ടുണ്ട്. ഇവിടെ വീടിന്റെ കുറ്റിയടിക്കല്‍ കര്‍മം കഴിഞ്ഞ ദിവസം രാവിലെ നടത്തി. പണി ഉടന്‍ ആരംഭിച്ചു. വീടു നിര്‍മ്മാണത്തിനുള്ള സാധന സാമഗ്രികള്‍ പലരും വാഗ്ദാനം ചെയ്തു രംഗത്തുവന്നിട്ടുണ്ട്. മുഹമ്മദ് കുഞ്ഞിയ്ക്കു വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള നടപടികളും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്.

ഉദാരമതികളുടെ സഹായം കേരള ഗ്രാമീണ്‍ ബാങ്കിന്റെ മേല്‍പറമ്പ് ശാഖയിലെ 40454101008896 നമ്പര്‍ എക്കൗണ്ടിലേക്കു അയക്കാം.
പി.എ. മുഹമ്മദ്കുഞ്ഞിയെ സഹായിക്കാന്‍ 33 അംഗ കമ്മിറ്റി, വീടിനു കുറ്റിയടിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Chembarika, Kasaragod, Kerala, Committee, PA Muhammed Kunhi. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia