നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് പരിക്കേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു
Jan 16, 2018, 01:19 IST
ഉദുമ: (www.kasargodvartha.com 16.01.2018) നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് പരിക്കേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു. ചിറ്റാരിക്കാല്‍ ഭീമനടിയിലെ ഫൈസല്‍ - ആഇശ ദമ്പതികളുടെ മകള്‍ ഒരു വയസ്സുള്ള ഷൈബയാണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 7.30 മണിയോടെ ഉദുമയിലുണ്ടായ വാഹനാപകടത്തിലാണ് കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റത്. മംഗളൂരുവിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
ഗള്‍ഫില്‍ നിന്നെത്തിയ ഫൈസലിനെ എയര്‍പോര്‍ട്ടില്‍ നിന്നും കൂട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ഓള്‍ട്ടോ കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന ഫൈസലിനും (33), ഭാര്യ ആഇശ, ഫൈസലിന്റെ സഹോദരി റംല (33), റംലയുടെ മക്കളായ മുസമ്മില്‍ (12), മുനവ്വിര്‍ (എട്ട്), ഫൈസലിന്റെ മറ്റൊരു സഹോദരിയുടെ മകനായ അജ്മല്‍ (25) എന്നിവര്‍ക്കും പരിക്കേറ്റു. അജ്മലാണ് കാറോടിച്ചിരുന്നത്.
Related News: ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവിനെയും കൂട്ടി കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്്റ്റിലിടിച്ച് മറിഞ്ഞു; ഒരു വയസുള്ള കുഞ്ഞിന് ഗുരുതരം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Accident, Death, Obituary, Udma, Child, News, Hospital, Treatment, Airport, Shaiba, KSTP Road.
< !- START disable copy paste -->