city-gold-ad-for-blogger
Aster MIMS 10/10/2023

ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവിനെയും കൂട്ടി കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്്റ്റിലിടിച്ച് മറിഞ്ഞു; ഒരു വയസുള്ള കുഞ്ഞിന് ഗുരുതരം

ഉദുമ: (www.kasargodvartha.com 15.01.2018) ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവിനെയും കൂട്ടി കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്്റ്റിലിടിച്ച് മറിഞ്ഞു. അപകടത്തില്‍ ഒരു വയസുള്ള കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 7.30 മണിയോടെ ഉദുമയിലാണ് അപകടമുണ്ടായത്. ചിറ്റാരിക്കാല്‍ ഭീമനടിയിലെ ഫൈസല്‍- ആഇശ ദമ്പതികളുടെ മകള്‍ ഒരു വയസുള്ള ഷൈബയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഷൈബയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. മാതാവ് ആഇശ (25)യ്ക്കും സാരമായ പരിക്കുണ്ട്.

ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവിനെയും കൂട്ടി കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്്റ്റിലിടിച്ച് മറിഞ്ഞു; ഒരു വയസുള്ള കുഞ്ഞിന് ഗുരുതരം

ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവിനെയും കൂട്ടി കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്്റ്റിലിടിച്ച് മറിഞ്ഞു; ഒരു വയസുള്ള കുഞ്ഞിന് ഗുരുതരം

ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവിനെയും കൂട്ടി കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്്റ്റിലിടിച്ച് മറിഞ്ഞു; ഒരു വയസുള്ള കുഞ്ഞിന് ഗുരുതരം

ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവിനെയും കൂട്ടി കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്്റ്റിലിടിച്ച് മറിഞ്ഞു; ഒരു വയസുള്ള കുഞ്ഞിന് ഗുരുതരം
ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവിനെയും കൂട്ടി കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്്റ്റിലിടിച്ച് മറിഞ്ഞു; ഒരു വയസുള്ള കുഞ്ഞിന് ഗുരുതരം

മംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയ ഗള്‍ഫുകാരനായ ഫൈസലിനെ കൂട്ടി ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബം ആള്‍ട്ടോ കാറില്‍ നാട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഫൈസല്‍ (33), ഭാര്യ ആഇശ, മകള്‍ ഷൈബ, ഫൈസലിന്റെ സഹോദരി റംല (33), റംലയുടെ മക്കളായ മുസമ്മില്‍ (12), മുനവ്വിര്‍ (എട്ട്) എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഫൈസലിന്റെ മറ്റൊരു സഹോദരിയുടെ മകനായ അജ്മല്‍ (25) ആണ് കാറോടിച്ചിരുന്നത്.

കാര്‍ ഉദുമയിലെത്തിയപ്പോള്‍ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയാണുണ്ടായത്. ആഇശയ്ക്കും കുഞ്ഞിനും ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. മറ്റുള്ളവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കെ എസ് ടി പി റോഡില്‍ തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങള്‍ യാത്രക്കാരെ ആശങ്കയിലാഴ്ത്തുകയാണ്. ഈ ഭാഗത്ത് അപകടങ്ങള്‍ പതിവായിരിക്കുകയാണ്. ചെറിയ അപകടങ്ങളെങ്കിലും റിപോര്‍ട്ട് ചെയ്യാ ദിവസമില്ല. രണ്ടു വര്‍ഷത്തിനിടയില്‍ നിരവധി പേരുടെ ജീവനുകളാണ് കെ എസ് ടി പി റോഡില്‍ പൊലിഞ്ഞുപോയത്. അപകടങ്ങള്‍ തടയാന്‍ ബന്ധപ്പെട്ട അധികാരികള്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന പൊതുവായ ആവശ്യത്തില്‍ ഇനിയും നടപടികളൊന്നുമുണ്ടായിട്ടില്ല.
ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവിനെയും കൂട്ടി കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്്റ്റിലിടിച്ച് മറിഞ്ഞു; ഒരു വയസുള്ള കുഞ്ഞിന് ഗുരുതരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Accident, Injured, Uduma, One year old seriously injured in accident

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL