city-gold-ad-for-blogger

മൗലവി ഗ്രൂപ് ഡയരക്ടര്‍ എന്‍.എ സുലൈമാന്‍ അന്തരിച്ചു


മൗലവി ഗ്രൂപ് ഡയരക്ടര്‍ എന്‍.എ സുലൈമാന്‍ അന്തരിച്ചു
N.A Sulaiman Kasaragod
കാസര്‍കോട്: മൗലവി ഗ്രൂപ് ഡയരക്ടറും മുസ്ലിം ലീഗ് നേതാവുമായിരുന്ന എന്‍.എ സുലൈമാന്‍ (52) അന്തരിച്ചു. തായലങ്ങാടിയിലെ സ്വവസതിയില്‍ വ്യാഴാഴ്ച അര്‍ദ്ധ രാത്രിയോടെയായിരുന്നു അന്ത്യം. കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന എന്‍.എ സിലൈമാന്‍ അയാട്ട റീജിയണല്‍ സിക്രട്ടറി, മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡണ്ട്, ദഖീറത്തു ഉഖ്രാ സംഘം ജനറല്‍ സിക്രട്ടറി, മാലിക് ദീനാര്‍ ജുമാമസ്ജിദ് ജനറല്‍ കാണ്‍സിലര്‍, എം.എസ്.എസ് ജില്ലാ വൈസ് പ്രസിഡണ്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് യൂനിറ്റ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. മംഗലാപുരം വിമാന ദുരന്തത്തില്‍ പെട്ട ഇരകളുടെ കുടുംബത്തിന്റെ പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍കൊണ്ടുവരുന്നതിന് നേതൃത്വം നല്‍കിയത് എന്‍.എ സുലൈമാനായിരുന്നു.

അബ്ദുല്ല മൗലവി-ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖമറുന്നിസ. മക്കള്‍: നസ്റീന്‍, നൂറുല്‍ ഹസന്‍  (മൗലവി ട്രാവല്‍സ്), നഈമ, അബ്ദുല്ല (മംഗലാപുരം വിമാനത്താവളം), മുഖ്താര്‍ (പ്ലസ് ടു വിദ്യാര്‍ത്ഥി, ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്കൂള്‍).
മരുമക്കള്‍: അബ്ദുര്‍ റഹ്മാന്‍ (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍- യു.എസ്.എ), ഖലീല്‍ (ബാംഗ്ലൂര്‍), റുബീന (ചേറൂര്‍).

സഹോദരങ്ങള്‍: എന്‍.എ കറമുല്ലാഹ് ഹാജി(മൗലവി ഗ്രൂപ് ചെയര്‍മാന്‍), അസ്മാബി, ലൈലാബി.

ഖബറടക്കം വെള്ളിയാഴ്ച നാല് മണിയോടെ മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.


English summary: Moulavi Group Director  and Muslim league leader N.A Sulaiman passes away.

മൗലവി ഗ്രൂപ് ഡയരക്ടര്‍ എന്‍.എ സുലൈമാന്‍ അന്തരിച്ചു

Also READ the following posts about N.A Sulaiman.





എന്‍.എ.സുലൈമാന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia