എന്‍.എ.സുലൈമാന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം
Dec 30, 2011, 06:30 IST
![]() |
| N.A Sulaiman |
എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളംങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സുന്നി മാനേജ്മെന്റ് അസോസിയേഷന് ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി തുടങ്ങിയവര്‍ പരേതന്റെ വസതി സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു.
ദുബായ്: കാസര്‍കോടിന്റെ മതസാമൂഹ്യ സംസാരിക രംഗങ്ങളില്‍ തിളങ്ങി നിന്നിരുന്ന നിറ സാന്നിധ്യമായിരുന്ന എന്‍.എ. സുലൈമാന്റെ നിര്യാണത്തില്‍ ആലൂര് വികസന സമിതി ദുബായ് ജനറല്‍ സെക്രട്ടറി ആലൂര് ടി.എ. മഹമൂദ് ഹാജി അനുശോചനം രേഖപ്പെടുത്തി. കാസര്‍കോടിന്റെ വികസനത്തിനും പ്രവാസികളുടെ യാത്രയെ ബാധിക്കുന്ന അധിക വിമാന ടിക്കറ്റ് വര്‍ധനക്കുമെതിരെ ശബ്ദിച്ചിരുന്ന മഹല്‍ വ്യക്തിയായിരുന്നു എന്‍.എ. സുലൈമാനെന്നു ദുബായില്‍ അനുശോചന സന്ദേശത്തില്‍ ആലൂര് ഹാജി പറഞ്ഞു.
ദോഹ: കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റും ദഖീറതുല് ഉഖ്റ സംഘം ജനറല്‍ സെക്രട്ടറിയുമായ എന്‍ എ സുലൈമാന്റെ (മൗലവി ട്രാവല്‍സ് ) വിയോഗത്തില്‍ കാസര്‍കോട് മണ്ഡലം കെ എം സി സിയും കാസര്‍കോട് മുസ്ലിം ജമാഅത്തും സംയുക്തമായി അനുശോചന യോഗവും മയ്യത്ത് നമസ്കാരവും സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാത്രി 8 മന്നിക്ക് എം പി ഹാളില്‍ (മുഗ്ളിന എം പി ട്രേഡേഴ്സിനു പിന്വഷം) നടക്കും.
![]() |
| മുസ്ലിം ലീഗ് നേതാവ് എന്‍.എ സുലൈമാന്റെ നിര്യാണത്തില്‍ അനുശോചിക്കാന്‍ തളങ്കരയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സംസാരിക്കുന്നു. |
കാസര്‍കോട്: മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ്പ്രസിഡണ്ടും ദഖ്റത്തുല് ഉക്റാം സംഘം ജനറല്സെക്രട്ടറിയുമായിരുന്ന എന്‍.എ. സുലൈമാന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷിയോഗം അനുശോചിച്ചു. തളങ്കര ദീനാര്‍ നഗറില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭ ചെയര്മാന് ടി.ഇ.അബ്ദുള്ള അധ്യക്ഷത വഹിച്ചു. എ.അബ്ദുല്‍ റഹ്മാന് സ്വാഗതം പറഞ്ഞു. കാസര്‍കോടിന്റെ രാഷ്ട്രീയ -സാമൂഹ്യ-സാംകാരിക-വിദ്യാഭ്യാസ-മത രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന എന്‍.എ. സുലൈമാന്‍ സത്യസന്ധതയുടെയും ആത്മാര്‍ത്ഥതയുടെയും പ്രതീകമായിരുന്നുവെന്നും സുലൈമാന്റെ നിര്യാണം കാസര്‍കോടിന് നഷ്ടമാണെന്നും യോഗം വിലയിരുത്തി.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ഹമീദലി ഷംനാട്, സി.ടി.അഹമ്മദലി, എം.സി. ഖമറുദ്ദീന്, എല്‍.എ. മഹമൂദ് ഹാജി, എന്‍.എ.അബൂബക്കര്‍, എ.ഹമീദ് ഹാജി, ടി. മുഹമ്മദ് അസ്ലം, എ.എം.കടവത്ത്, എസ്.എ.എം. ബഷീര്‍, മൊയ്തീന് കൊല്ലമ്പാടി, ടി.എ. ഖാലിദ്, കെ.എം.അബ്ദുല്‍ ഹമീദ് ഹാജി, അസ്ലം പടിഞ്ഞാര്‍, യൂസുഫ് പടനിലം, മുജീബ് അഹമ്മദ്, ബി.എം.അബ്ദുര്‍ റഹ്മാന്, കെ.എം.അബ്ദുര്‍ റഹ്മാന്, അബ്ബാസ് ബീഗം, മമ്മു ചാല, അഡ്വ. വി.എം. മുനീര്‍ പ്രസംഗിച്ചു.
കാസര്‍കോട്: നാടിന്റെ രാഷ്ടീയസാമുഹിക രംഗത്തും, മംഗലാപുരം വിമാനപകടവിഷയത്തിലടക്കം സജീവ സാനിധ്യവുമായ മൗലവി ട്രാവല്‍സ് ഡയറക്ടര്‍ എന്‍.എ സുലൈമാന്റെ നിര്യാണത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കാസര്‍കോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജില്ലാ സെക്രട്ടറി അബ്ദുല്ല എരിയാല്‍, ഏരിയ സെക്രട്ടറി ബദ്റുദ്ദിന്‍ തുടങ്ങിയവര്‍ പരേതന്റെ വീട് സന്ദര്‍ശിച്ചു. എന്‍.എ സുലൈമാന്റെ നിര്യാണം നാടിന്റെ തീരാ നഷ്ടമാണെന്ന് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് മഞ്ചേശ്വരം അനുശോചന കുറിപ്പില്‍ പറഞ്ഞു.
Also READ the following posts about N.A Sulaiman.
Keywords: N.A Sulaiman, Condolence, jamia-sa-adiya, Deli, Kasaragod








