city-gold-ad-for-blogger

വര്‍ക്ക്‌ഷോപ്പിനകത്ത് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: (www.kasargodvartha.com 25.05.2016) വര്‍ക്ക്‌ഷോപ്പിനകത്ത് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് പുലിക്കുന്ന് റോഡിലുള്ള വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ കര്‍ണ്ണാടക പുത്തൂരിലെ തോമസ് ലൂയിസ് ഡിസൂസ (52)യെയാണ് ബുധനാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വര്‍ക്ക്‌ഷോപ്പിനകത്ത് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിഒരു വര്‍ഷത്തോളമായി വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്തുവരികയായിരുന്നു തോമസ്. ഏതാനും ദിവസം മുമ്പ് നാട്ടിലേക്ക് പോയ തോമസ് ചൊവ്വാഴ്ച രാവിലെ തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ചിരുന്നു. ബുധനാഴ്ച രാവിലെ മറ്റ് ജീവനക്കാര്‍ എത്തിയപ്പോഴാണ് ലൂയിസ് ഡിസൂസയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോലീസിന്റെ നിഗമനം. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

ഭാര്യ മറിയാമ്മ. മക്കള്‍: അറുമാന്‍ ലൂയിസ്, അല്‍വിന്‍ ജോയല്‍, അന്‍വിതാറിയ, അനീസ് ജയ്‌സണ്‍.

Keywords: Pulikunnu, Obituary, Police, General Hospital, Postmortem report, Work shop, Karnataka, Kasargod, Heart attack.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia