കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രി മുറിയില്‍ ബന്തടുക്ക സ്വദേശി തൂങ്ങിമരിച്ച നിലയില്‍
May 27, 2016, 09:31 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.05.2016) കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ബന്തടുക്ക സ്വദേശിയായ യുവാവിനെ ആശുപത്രി മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക മാണിമൂലയിലെ കുണ്ടത്തടുക്ക ബേനുവിന്റെ മകന്‍ രാധാകൃഷ്ണനെ(46)യാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ യുവാവ് ചികിത്സയില്‍ കഴിയുകയായിരുന്ന മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പനിയും മാനസികാസ്വാസ്ഥ്യവും പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് രാധാകൃഷ്ണനെ കാഞ്ഞങ്ങാട്ടെ പഴയ കൈലാസ് തിയേറ്ററിന് സമീപത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ നഴ്‌സുമാരാണ് രാധാകൃഷ്ണനെ മുറിയിലെ ഫാനിന്റെ ഹുക്കില്‍ ബെഡ്ഷീറ്റ് കുരുക്കി തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആശുപത്രി ജീവനക്കാര്‍ യുവാവിനെ താഴെയിറക്കിയെങ്കിലും മരണം സംഭവിച്ചു.
വ്യാഴാഴ്ച രാത്രി ഒമ്പത്മ ണിക്കും വെള്ളിയാഴ്ച പുലര്‍ച്ചെ ആറ് മണിക്കും ഇടയിലുള്ള സമയത്താകാം രാധാകൃഷ്ണന്‍ തൂങ്ങിമരിച്ചതെന്ന് സംശയിക്കുന്നു. ഭാര്യയുടെ മരണത്തെ തുടര്‍ന്ന് രാധാകൃഷ്ണന്‍ കടുത്ത മനോവിഷമത്തിലായിരുന്നു. ഹോസ്ദുര്‍ഗ്ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Hospital, Kasaragod, Suicide, Kanhangad, Manimoola, Mortuary, Friday, Wife, Fan, Police.