പെട്രോളൊഴിച്ച് ദേഹത്ത് തീകൊളുത്തിയ ശേഷം ഭാര്യയെ ആലിംഗനം ചെയ്തു പൊള്ളലേല്‍പിച്ച യുവാവ് മരിച്ചു
Nov 10, 2014, 14:49 IST
കുമ്പള: (www.kasargodvartha.com 10.11.2014) മദ്യപിച്ച് ഭാര്യാവീട്ടിലെത്തി ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് മംഗലാപുരം ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മിയാപ്പദവ് ബജംകളയിലെ ചന്ദ്രഹാസ(43)യാണ് കഴിഞ്ഞ ദിവസം രാത്രി ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ മരിച്ചത്. ഒക്ടോബര്‍ 30ന് രാത്രിയാണ് ചന്ദ്രഹാസ കുളൂര്‍ പൊയ്യലിലെ ഭാര്യാവീട്ടില്‍ മദ്യലഹരിയിലെത്തി കൈവശമുണ്ടായിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീ കൊളുത്തിയത്.
തീ കത്തുന്നതിനിടെ ഭാര്യ ചന്ദ്രാവതിയെ കെട്ടിപ്പിടിച്ചതിനെ തുടര്‍ന്ന് ചന്ദ്രാവതിക്കും പൊള്ളലേറ്റിരുന്നു. ചന്ദ്രാവതി ഇപ്പോഴും കുമ്പള സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്. മാരകമായി പൊള്ളലേറ്റ ചന്ദ്രഹാസയെ ആദ്യം മംഗലാപുരത്തെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് ദേര്‍ളക്കട്ടയിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
ദേരു പൂജാരിഗോപി ദമ്പതികളുടെ മകനാണ്. ഭരത്, ഭവിത്, യതീഷ്, കുശല കുമാരി എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: കമലാക്ഷ, യോഗീശ.
Also Read:
മദ്യലഹരിയില്‍ പെട്രോളൊഴിച്ച് തീകൊളുത്തി ഭാര്യയെ കെട്ടിപ്പിടിച്ചു; യുവാവിന് ഗുരുതരം
Related News:
കള്ളന് ജഡ്ജിയായി; മൂവായിരം കുറ്റവാളികള്‍ക്ക് ജാമ്യം നല്കി

Keywords: Kumbala, Death, Obituary, Fire, Liquor, Kasaragod, Kerala, Man dies after burning injury, Chandrahasa.