Join Whatsapp Group. Join now!
Aster MIMS 10/10/2023
Posts

മദ്യലഹരിയില്‍ പെട്രോളൊഴിച്ച് തീകൊളുത്തി ഭാര്യയെ കെട്ടിപ്പിടിച്ചു; യുവാവിന് ഗുരുതരം

മദ്യലഹരിയില്‍ പെട്രോളൊഴിച്ച് തീകൊളുത്തി ഭാര്യയെ കെട്ടിപ്പിടിച്ച യുവാവിന്റെ നില ഗുരുതരം Manjeshwaram, Youth, Petrol, Liquor, husband, Housewife, Couples injured after fire
മഞ്ചേശ്വരം:(www.kasargodvartha.com 31.10.2014) മദ്യലഹരിയില്‍ പെട്രോളൊഴിച്ച് തീകൊളുത്തി ഭാര്യയെ കെട്ടിപ്പിടിച്ച യുവാവിന്റെ നില ഗുരുതരം. ഭാര്യയ്ക്കും പൊള്ളലേറ്റു. മിയാപദവ് കുളൂരിലെ ചന്ദ്രഹാസ (42), ഭാര്യ ചന്ദ്രാവതി (40) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. 80 ശതമാനത്തോളം പൊള്ളലേറ്റ ചന്ദ്രഹാസയെ മംഗലാപുരം ആസ്പത്രിയിലും ചന്ദ്രാവതിയെ കുമ്പള സഹകരണ ആശു്പത്രിയിലുംപ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. മൂന്ന് മക്കളുടെ മുന്നില്‍ വെച്ചാണ് യുവാവ് പെട്രോളെഴിച്ച് തീകൊളുത്തി ഭാര്യയെ കെട്ടിപ്പിടിച്ചത്. രാത്രി മദ്യപിച്ചെത്തിയ ചന്ദ്രഹാസ ഭാര്യയുമായി വഴക്കിട്ടു. ഇതിനിടയില്‍ ആത്മഹത്യാഭീഷണി മുഴക്കി പെട്രോളൊഴിച്ച് വന്ന് ഭാര്യയ്ക്കും കുട്ടികള്‍ക്കും മുമ്പില്‍ വെച്ച് തീകൊളുത്തി. ഇത്കണ്ട് ചന്ദ്രാവതി നിലവിളിച്ചപ്പോള്‍ നിന്നേയും വിടില്ലെന്ന് പറഞ്ഞ് കെട്ടിപ്പിടിക്കുകയായിരുന്നുവത്രെ. കുതറി ഓടിയ ചന്ദ്രാവതിക്ക് കൈക്കും മറ്റും പൊള്ളലേറ്റു.

നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തീ കെടുത്തി ഇരുവരെയും ആസ്പത്രിയിലെത്തിച്ചത്. മഞ്ചേശ്വരം പോലീസ് ഇരുവരുടെയും മൊഴിയെടുത്തു.

Manjeshwaram, Youth, Petrol, Liquor, husband, Housewife, Couples injured after fire
ചന്ദ്രാവതി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords: Manjeshwaram, Youth, Petrol, Liquor, husband, Housewife, Couples injured after fire 

Advertisement:

Post a Comment