city-gold-ad-for-blogger

'സുലൂര്‍ വ്യോമസേനാ താവളത്തില്‍ മലയാളി ഉദ്യോഗസ്ഥൻ സ്വയം വെടിയുതിർത്തു മരിച്ചു'; പിന്നിൽ ജോലിസമ്മർദമെന്ന് സംശയം

 Image Representing Malayali Defence Security Officer Died at Sulur Air Force Station
Photo Credit: X/Defence PRO Chennai

● പാലക്കാട് യാക്കര കടുന്തുരുത്തി സ്വദേശി എസ് സാനു ആണ് മരിച്ചത്. 
● അദ്ദേഹം ഡിഫൻസ് സെക്യൂരിറ്റി കോറിൽ നായിക് ആയിരുന്നു.
● രണ്ടാഴ്ച മുൻപ് മാനസിക സമ്മർദത്തിന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്ന് കുടുംബം.

കോയമ്പത്തൂര്‍: (KasargodVartha) സുലൂര്‍ വ്യോമസേനാ താവളത്തില്‍ സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മലയാളി ഉദ്യോഗസ്ഥൻ സ്വയം വെടിയുതിർത്ത് മരിച്ചതായി റിപ്പോര്‍ട്ട്. പാലക്കാട് യാക്കര കടുന്തുരുത്തി പള്ളിക്കണ്ടത്ത് വീട്ടിൽ എസ് സനു (47) ആണ് മരിച്ചത്. ഡിഫൻസ് സെക്യൂരിറ്റി കോറിൽ നായിക് (സൈനിക പദവി) ആയിരുന്നു അദ്ദേഹം.

സംഭവം ഞായറാഴ്ച (19.10.2025) രാവിലെ 6 മണിക്ക് വ്യോമസേനാ ക്യാംപസിലെ 13-ാം നമ്പർ ടവർ പോസ്റ്റിലായിരുന്നു. പോസ്റ്റിൽ കയറി 10 മിനിറ്റിനകം എ കെ 103 റൈഫിൾ ഉപയോഗിച്ച് തലയിലേക്ക് സ്വയം വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. വെടിശബ്ദത്തിനു പിന്നാലെ സാനു മുകളിൽനിന്ന് താഴേക്കു തെറിച്ചുവീഴുന്നത് കണ്ട താഴെയുണ്ടായിരുന്ന ജവാനാണ് മറ്റുള്ളവരെ വിവരമറിയിച്ചത്.

ഉടൻതന്നെ വൈദ്യപരിശോധന നടത്തി മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം ഇഎസ്‌ഐ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജോലിയിൽ വളരെയേറെ സമ്മർദം ഉണ്ടായിരുന്നതായാണ് സാനുവിൻ്റെ ബന്ധുക്കൾ പറയുന്നത്.

ജോലിസമ്മർദം: ചികിത്സ തേടിയിരുന്നു

രണ്ടാഴ്ച മുൻപ് അവധിയിൽ വന്നിരുന്നപ്പോൾ മാനസിക സമ്മർദത്തിനു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്നും വിശ്രമവും മരുന്നും ഡോക്ടർ നിർദേശിച്ചെങ്കിലും മരുന്ന് കൃത്യമായി കഴിച്ചിരുന്നില്ലെന്നും വീട്ടുകാർ പറഞ്ഞതായി കേസ് അന്വേഷിക്കുന്ന സുലൂർ പൊലീസ് അറിയിച്ചു. മാനസിക സമ്മർദം അധികമായതായി രണ്ട് ദിവസം മുൻപ് സാനു ഭാര്യയോട് വീഡിയോ കോളിൽ പറഞ്ഞതായും പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെടാനുള്ള നീക്കത്തിലാണ് കുടുംബം. വൈകിട്ട് മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്കു കൈമാറി. തിങ്കളാഴ്ച (20.10.2025) രാവിലെ പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിലാണ് സംസ്കാരം. അച്ഛൻ: ശിവരാമൻ. അമ്മ: കലാവതി. ഭാര്യ: ഇന്ദുലേഖ. മക്കൾ: ഹർശിവ്, ഹാർദ.
 

ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056

സൈനിക ഉദ്യോഗസ്ഥൻ്റെ മരണത്തിലെ ദുരൂഹത നീങ്ങുമോ? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.

Article Summary: Malayali Defense Security Officer S Sanu dies in Sulur Air Base; family alleges job stress.

#SulurAirBase #MalalyaliOfficial #SuicideReport #JobStress #DefenseSecurity #Palakkad

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia