city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജസീമിന്റെ മൃതദേഹം കണ്ടെത്തിയത് ഈ യുവാക്കളുടെ പോലീസ് ബുദ്ധി; വിദ്യാർത്ഥിയെ ചതിച്ചു കൊലപ്പെടുത്തിയതാണെന്ന ഉറച്ച വിശ്വാസത്തില്‍ നാട്ടുകാര്‍

കെ കെ മുട്ടത്ത്

കാസര്‍കോട്: (www.kasargodvartha.com 05.03.2018) ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലില്‍ താമസക്കാരനുമായ ഗള്‍ഫുകാരന്‍ ജാഫര്‍- കളനാട്ടെ ഫരീദ ദമ്പതികളുടെ മകന്‍ മുഹമ്മദ് ജസീമിന്റെ (15) മൃതദേഹം നാലു ദിവസത്തിനു ശേഷം കണ്ടെത്താന്‍ കഴിഞ്ഞത് മാങ്ങാട്ടെ യുവാക്കളുടെ പോലീസ് ബുദ്ധിയോടെയുള്ള പ്രവര്‍ത്തനംമൂലം.

പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച യുവാക്കളെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജസീമിന്റെ കൂടെയുണ്ടായിരുന്ന ബന്ധുവായ യുവാവില്‍ നിന്നും മൃതദേഹമുള്ള സ്ഥലം കണ്ടെത്താന്‍ സഹായകമായത്. യുവാവിനെയും കൊണ്ട് പുലര്‍ച്ചെ ഒരു മണിയോടെ കളനാട് ഓവര്‍ ബ്രിഡ്ജിനും കളനാട് പാലത്തിനും മധ്യേയായി റെയില്‍വേ ട്രാക്കിന് സമീപത്തെ ഓവുചാലിലാണ് മൃതദേഹം കണ്ടെത്തിയത്.

മാങ്ങാട്ടെ പൊതുപ്രവര്‍ത്തകനായ അബ്ദുര്‍ റഹ് മാനും മറ്റ് നാല് യുവാക്കളും നാല് ദിവസമായി ജസീമിനെ കണ്ടെത്താനുള്ള നിതാന്ത പരിശ്രമത്തിലായിരുന്നു. ജസീമിന്റെ ബന്ധുവും ജസീമിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയ ഖാദര്‍ എന്ന കാവുവില്‍ നിന്നാണ് ജസീമിന്റെ മൃതദേഹം കിടക്കുന്ന സ്ഥലത്തെ കുറിച്ച് സൂചന ലഭിച്ചത്. യുവാവിനെയും കൊണ്ട് കളനാട് റെയില്‍വേ പാളത്തിലെത്തുകയും ജസീം ഓടയില്‍ മരിച്ചു കിടക്കുന്നത് കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും പോലീസെത്തി അന്വേഷണം നടത്തുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന സഹപാഠിയെയും കഞ്ചാവ് വില്‍പനക്കാരനാണെന്ന് ആരോപിക്കപ്പെടുന്ന സമീറിനെയും പിടികൂടി പോലീസിലേല്‍പിച്ചു.

പലതവണ ആവശ്യപ്പെട്ടിട്ടും ജസീമിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് പറഞ്ഞ് അന്വേഷണത്തെ പോലും വഴിതെറ്റിക്കാനാണ് ഖാദര്‍ ശ്രമിച്ചതെന്ന് മാങ്ങാട്ടെ യുവാക്കള്‍ പറയുന്നു. പോലീസ് മൃതദേഹം കണ്ടതിനു ശേഷമാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. അതിനു മുമ്പു വരെ കുട്ടി തിരിച്ചെത്തുമെന്ന സാന്ത്വനം നല്‍കി ബന്ധുക്കളെ പോലീസ് തിരിച്ചയക്കുകയായിരുന്നുവെന്നും യുവാക്കള്‍ കാസർകോട് വാർത്തയോട് പറഞ്ഞു. ട്രെയിന്‍ തട്ടിയതിന്റെ യാതൊരു ലക്ഷണവും തങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. ബന്ധുവായ ഖാദര്‍ കഞ്ചാവ് ഉപയോഗിക്കുന്ന വിവരം വീട്ടിലറിയിക്കുമെന്ന് പറഞ്ഞതിന്റെ പേരില്‍ ജസീമിനെ അപകടപ്പെടുത്താനുള്ള സാധ്യതയും മാങ്ങാട്ടെ യുവാക്കള്‍ ചൂണ്ടിക്കാട്ടുന്നു. മാതാപിതാക്കള്‍ക്ക് ഏക ആണ്‍തരിയായ മകന്റെ മുഖം ശരിക്കൊന്നു കാണാനുള്ള സാഹചര്യം പോലും നിഷേധിച്ചു കൊണ്ട് ജസീമിന്റെ മരണം രഹസ്യമാക്കി വെച്ചതു തന്നെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നതായി യുവാക്കള്‍ പ്രതികരിച്ചു. കുറ്റവാളികള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇതിനുവേണ്ടി എല്ലാ പ്രവര്‍ത്തനങ്ങളും നാട്ടുകാരുടെ സഹകരണത്തോടെ തങ്ങള്‍ നടത്തുമെന്നും യുവാക്കള്‍ കൂട്ടിച്ചേര്‍ത്തു.

ഒപ്പമുണ്ടായിരുന്നവരെ പിടികൂടി പോലീസില്‍ ഏല്‍പിച്ചതിന്റെ പേരില്‍ തങ്ങള്‍ക്ക് ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും സ്വാധീനമുള്ളവരാണ് ജസീമിന്റെ മരണത്തിന് കാരണക്കാരായവരെന്നും അതുകൊണ്ടു തന്നെ കൃത്യമായ വിവരങ്ങളൊന്നും പുറത്തുവരാന്‍ സാധ്യതയില്ലെന്നും യുവാക്കള്‍ ആരോപിക്കുന്നു. അതുകൊണ്ടു തന്നെ വിശദമായ അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

വീഡിയോ കാണാം...


Related News:
ജസീമിന്റെ മരണത്തിന് കാരണമായത് തലയ്ക്കും ചുമലിനും വാരിയെല്ലിനുമേറ്റ ശക്തമായ ആഘാതമെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപോര്‍ട്ട്
ജസീമിന്റെ മൃതദേഹം കണ്ടെത്തിയത് പോലീസ് കസ്റ്റഡിയിലുള്ള സംഘത്തിലെ പ്രധാനിയുടെ വീട്ടുപരിസരത്തെ ഓവുചാലില്‍; പിടിയിലായവരില്‍ ജസീമിന്റെ ബന്ധുവും, ദുരൂഹത ഇരട്ടിച്ചു

ജാസിറിന്റെ മരണം; നാലു പേര്‍ പിടിയില്‍, പിടിയിലായ സുഹൃത്തും യുവാക്കളും നാട്ടുകാര്‍ക്കൊപ്പം തിരച്ചിലിനും കൂടി

കാണാതായ വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തിൽ റെയിൽ വെ ട്രാക്കിനുസമീപം മരിച്ച നിലയിൽ കണ്ടെത്തി


ജസീമിന്റെ മൃതദേഹം കണ്ടെത്തിയത് ഈ യുവാക്കളുടെ പോലീസ് ബുദ്ധി; വിദ്യാർത്ഥിയെ ചതിച്ചു കൊലപ്പെടുത്തിയതാണെന്ന ഉറച്ച വിശ്വാസത്തില്‍ നാട്ടുകാര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Death, Obituary, Deadbody, Natives, Jaseem's death; Youths Intervention leads to recover dead body
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia