city-gold-ad-for-blogger

ജസീമിന്റെ മൃതദേഹം കണ്ടെത്തിയത് പോലീസ് കസ്റ്റഡിയിലുള്ള സംഘത്തിലെ പ്രധാനിയുടെ വീട്ടുപരിസരത്തെ ഓവുചാലില്‍; പിടിയിലായവരില്‍ ജസീമിന്റെ ബന്ധുവും, ദുരൂഹത ഇരട്ടിച്ചു

കാസര്‍കോട്: (www.kasargodvartha.com 05.03.2018) ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിൽ താമസക്കാരനുമായ ജാഫറിന്റെ മകന്‍ മുഹമ്മദ് ജസീമിന്റെ (15) മരണത്തില്‍ ദുരൂഹത ഇരട്ടിച്ചു. ജാസിറിന്റെ മരണത്തില്‍ ഏറെ സങ്കീര്‍ണതകള്‍ ഉണ്ടെന്നാണ് പോലീസ് നിഗമനം. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കളനാട് ഓവര്‍ ബ്രിഡ്ജിനും കളനാട് പാലത്തിനും മധ്യേയായി റെയില്‍വേ ട്രാക്കിന് സമീപത്തെ ഓവുചാലിലാണ് ജസീമിന്റെ മൃതദേഹം കണ്ടെത്തിയത്.

ജസീമിന്റെ മരണവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഘത്തിലെ പ്രധാനിയുടെ വീടിന് സമീപത്താണ് റെയില്‍വേ ട്രാക്കും ഓവുചാലും. ഈ ഓവുചാലില്‍ ജസീമിന്റെ മൃതദേഹം കണ്ടെത്തിയത് ഏറെ സംശയങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പിടിയിലായവരില്‍ ഒരാള്‍ ജസീമിന്റെ ബന്ധുവുമാണ്. ബന്ധുവിന് ജസീമിനോട് വ്യക്തിപരമായ വിരോധം ഉണ്ടായിരുന്നതായി പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്.

ബന്ധു കഞ്ചാവ് ഉപയോഗിക്കുന്നതായി അറിഞ്ഞതിനെ തുടര്‍ന്ന് ജസീം ഇക്കാര്യം വീട്ടില്‍ അറിയിച്ചിരുന്നുവെന്നും ഇതിന്റെ പേരില്‍ ബന്ധുവിന് വൈരാഗ്യമുണ്ടായിരുന്നുവെന്നുമാണ് അന്വേഷണത്തില്‍ ലഭിച്ച വിവരം. സ്‌കൂളില്‍ നടക്കുന്ന യാത്രയയപ്പ് പരിപാടിയില്‍ പങ്കെടുക്കുന്നതിന് വസ്ത്രം വാങ്ങാനായി വീട്ടില്‍ നിന്നിറങ്ങിയ ജസീമിന്റെ കൈവശമുണ്ടായിരുന്ന പണം സംഘത്തില്‍പെട്ടവര്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ഇതിന് ജസീം വിസമ്മതിച്ചിരുന്നുവെന്നും സംസാരമുണ്ട്. ഈ സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണമാണ് പോലീസ് നടത്തിവരുന്നത്.

അതേസമയം പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ച് യഥാര്‍ത്ഥ മരണകാരണം കണ്ടെത്തിയാല്‍ മാത്രമേ പോലീസിന് അന്വേഷണം തുടരാന്‍ സാധിക്കുകയുള്ളൂ.

Updated

Related News:
ജാസിറിന്റെ മരണം; നാലു പേര്‍ പിടിയില്‍, പിടിയിലായ സുഹൃത്തും യുവാക്കളും നാട്ടുകാര്‍ക്കൊപ്പം തിരച്ചിലിനും കൂടി

കാണാതായ വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തിൽ റെയിൽ വെ ട്രാക്കിനുസമീപം മരിച്ച നിലയിൽ കണ്ടെത്തി

ജസീമിന്റെ മൃതദേഹം കണ്ടെത്തിയത് പോലീസ് കസ്റ്റഡിയിലുള്ള സംഘത്തിലെ പ്രധാനിയുടെ വീട്ടുപരിസരത്തെ ഓവുചാലില്‍; പിടിയിലായവരില്‍ ജസീമിന്റെ ബന്ധുവും, ദുരൂഹത ഇരട്ടിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Death, Crime, Top-Headlines, Police, Investigation, Jasir's death; Police investigation goes on
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia