ചന്ദ്രഗിരിപാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Oct 20, 2016, 14:49 IST
ചെമ്മനാട്: (www.kasargodvartha.com 20/10/2016) ചന്ദ്രഗിരി പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മേല്‍പറമ്പ് കടവത്ത് പുഴയില്‍ വെച്ചാണ് തിരച്ചിലിനിടെ മൃതദേഹം കണ്ടെത്തിയത്. മന്നിപ്പാടിയിലെ ജനാര്‍ദനന്റെ മകന്‍ ബാപ്പു എന്ന ഭാസ്‌കര (41)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
നാട്ടുകാര്‍ നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം കിട്ടിയത്. ചൊവ്വാഴ്ച വൈകിട്ട് 5.15 മണിയോടെയാണ് സംഭവം. ആളുകള്‍ നോക്കിനില്‍ക്കെ യുവാവ് ചന്ദ്രഗിരിപ്പാലത്തില്‍ നിന്ന് പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. ഫയര്‍ഫോഴ്‌സും പോലീസും രണ്ടു ദിവസം തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ബദിയടുക്കയിലെ ഗ്യാരേജില്‍ ബോഡി മേക്കറായി ജോലി ചെയ്തുവരികയായിരുന്നു ഭാസ്‌ക്കരന്‍. മൃതദേഹം പോസ്റ്റുമോര്‍ച്ചത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മാതാവ്: കമല. ഭാര്യ: ജയശീല. മക്കള്‍: മിഥുന്‍, കാര്‍ത്തിക്. സഹോദരങ്ങള്‍: വിജയന്‍, അശോകന്‍, ഗിരീഷന്‍, ഹരീഷന്‍.
Related News:
ചന്ദ്രഗിരി പാലത്തിന് മുകളില്‍ നിന്നും അജ്ഞാതന്‍ പുഴയിലേക്ക് ചാടി; ഫയര്‍ഫോഴ്‌സ് തിരച്ചില്‍ തുടങ്ങി
ചന്ദ്രഗിരി പുഴയില്‍ കാണാതായ യുവാവിന് വേണ്ടി തിരച്ചില്‍ തുടരുന്നു: ആളെ ഇനിയും തിരിച്ചറിഞ്ഞില്ലെന്ന് പോലീസ്
Also Read:
മലയാളം ടിവി ചാനലുകള്‍ അന്തംവിട്ട സീരിയലുകളുമായി മുന്നോട്ടുപോയാല്‍ ശരിയാകില്ലെന്നു സംസ്ഥാന ബാലാവകാശ കമ്മീഷന്‍
Keywords: Kasaragod, Chandragiri River, Youth, General Hospital, Obituary, Deadbody, Fire Force, Postmortem Report, Chemnad, Bridge, Dead body found in river