city-gold-ad-for-blogger

ചന്ദ്രഗിരി പുഴയില്‍ കാണാതായ യുവാവിന് വേണ്ടി തിരച്ചില്‍ തുടരുന്നു: ആളെ ഇനിയും തിരിച്ചറിഞ്ഞില്ലെന്ന് പോലീസ്

ചെമ്മനാട്: (www.kasargodvartha.com 19/10/2016) ചന്ദ്രഗിരി പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടിയ അജ്ഞാതനെ കണ്ടെത്തുന്നതിന് പോലീസും ഫയര്‍ഫോഴ്‌സും ബുധനാഴ്ചയും തിരച്ചില്‍ തുടരുന്നു. ചൊവ്വാഴ്ച രാത്രി വൈകും വരെയും പുഴയില്‍ ഫയര്‍ഫോഴ്‌സ് നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.  ബുധനാഴ്ചത്തെ തിരച്ചിലിന് കോസ്‌ററല്‍ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.

ചൊവ്വാഴ്ച വൈകിട്ട് 5.15 മണിയോടെയാണ് സംഭവം. ആളുകള്‍ നോക്കിനില്‍ക്കെ ഒരു യുവാവ് ചന്ദ്രഗിരിപ്പാലത്തില്‍ നിന്ന് പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. യുവാവ് പുഴയിലൂടെ അഴിമുഖവും കടന്ന് കടലില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടാകുമെന്ന സംശയമാണ് ഫയര്‍ഫോഴ്‌സിനുള്ളത്. രണ്ടാഴ്ച മുമ്പ് പെരുമ്പള കപ്പണയടുക്കത്ത് പുഴയില്‍ വീണ ആളുടെ മൃതദേഹം മൂന്നുദിവസം കഴിഞ്ഞ് തളങ്കര കടപ്പുറത്ത് അടിയുകയായിരുന്നു.

ബുധനാഴ്ച തുടരുന്ന തിരച്ചിലിന് കോസ്റ്റല്‍ പോലീസിന്റെ  സഹായവും തേടിയിട്ടുണ്ട്. ഒരാള്‍ ചാടുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ ഉറപ്പിച്ചുപറയുന്നുണ്ട്. ചാടിയ യുവാവിന് പിന്നീട് എന്തുസംഭവിച്ചുവെന്നതിലാണ് അവ്യക്തതയുള്ളത്. യുവാവ് നീന്തി രക്ഷപ്പെട്ടിരിക്കാനുള്ള സാധ്യതയും പോലീസ് തള്ളുന്നില്ല. സമീപകാലത്തെ അതേ സമയം യുവാവ് പുഴയില്‍ ഒലിച്ചുപോയിട്ടുണ്ടെങ്കില്‍ അത് ആര് എന്ന ചോദ്യമാണ് പോലീസിനെ കുഴക്കുന്നത്.

സമീപകാലത്തെ മാന്‍മിസിംഗ് കേസുകള്‍ പോലീസ് പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഇങ്ങനെ കാണാതായവരില്‍ ആര്‍ക്കെങ്കിലും പുഴയില്‍ ചാടിയ ആളുമായി രൂപ സാദൃശ്യമുണ്ടോ എന്നറിയാന്‍ ദൃക്‌സാക്ഷികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
ചന്ദ്രഗിരി പുഴയില്‍ കാണാതായ യുവാവിന് വേണ്ടി തിരച്ചില്‍ തുടരുന്നു: ആളെ ഇനിയും തിരിച്ചറിഞ്ഞില്ലെന്ന് പോലീസ്

Keywords:  Chemnad, River, Kasaragod, Kerala, Chandragiri, Missing, Unknown man, Police, Fire fore

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia