വാഹനാപകടത്തില്‍ മരിച്ച കുടുംബത്തിലെ ഏഴുപേരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
May 15, 2017, 20:33 IST
കാസര്‍കോട്: (www.kasargodvartha.com 15.05.2017) തമിഴ്‌നാട് കരൂര്‍ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഏഴുപേരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ബന്തിയോട് മണ്ടേക്കാപ്പിലെ ഹെറാള്‍ഡ് മന്ദേരോ (55), ഭാര്യ പ്രസില്ല മന്ദേരോ (40), മകന്‍ റോഷന്‍ (22), ഹെറാള്‍ഡിന്റെ സഹോദരന്‍ കാതറിന്‍ മന്ദേരോ (30), മകള്‍ ഷാരോണ്‍ (ഏഴ്), ഇളയസഹോദരന്‍ ആല്‍വിന്‍ മന്ദേരോ (29), റീമ (40)എന്നിവരുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് നാട്ടിലെത്തിച്ചത്.
ഇക്കഴിഞ്ഞ ശനിയാഴ്ച വേളാങ്കണ്ണിക്ക് തീര്‍ത്ഥാടനത്തിന് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച ക്വാളിസ് കാര്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഏഴുപേരും മരിച്ചത്. ആല്‍വിന്റെ ഭാര്യ പ്രീമ(26), കാതറിന്റെ ഭാര്യ ജേഷ്മ (26), മകള്‍ സാന്‍വി (മൂന്ന് വയസ്), ഹെറാള്‍ഡിന്റെ ഇരട്ടമക്കളിലൊരാളായ രോഹിത് (22) എന്നിവര്‍ ഗുരുതര പരുക്കുകളോടെ കരൂര്‍ കുലിത്തലൈ ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച മംഗളൂരുവിലെത്തിച്ച് ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ഫ്രീസറില്‍ സൂക്ഷിക്കുകയായിരുന്നു. വിദേശത്തുനിന്നും ബന്ധുക്കള്‍ എത്തുന്നതിനുവേണ്ടിയാണ് മൃതദേഹങ്ങള്‍ ഫ്രീസറില്‍ സൂക്ഷിച്ചത്. ഉച്ചയോടെ മൃതദേഹങ്ങള്‍ മണ്ടേക്കാപ്പിലേക്ക് കൊണ്ടുവന്നു. മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ കയ്യാര്‍ െ്രെകസ്റ്റ് കിങ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കരിച്ചു. മൃതദേഹങ്ങള്‍ ഒരുനോക്കുകാണാനായി നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനാളുകളാണ് ഒഴുകിയെത്തിയത്.
Related News:
കാസര്‍കോട്ടുനിന്ന് വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയ കുടുംബം സഞ്ചരിച്ച കാറില്‍ ലോറിയിടിച്ച് പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു
ആല്‍വിന്റെയും പ്രീമയുടെയും മധുവിധു യാത്ര അപകടയാത്രയായി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Accident, Death, Obituary, Dead body, Bandiyod, Family, Kayyar, Tamil Nadu.