city-gold-ad-for-blogger

ആല്‍വിന്റെയും പ്രീമയുടെയും മധുവിധു യാത്ര അപകടയാത്രയായി

കാസര്‍കോട്: (www.kasargodvartha.com 13.05.2017) തമിഴ്‌നാട് കരൂര്‍ ജില്ലയില്‍ വേളാങ്കണ്ണിക്ക് തീര്‍ത്ഥാനടനത്തിന് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച ക്വാളിസ് കാര്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മധുവിധു ആഘോഷിക്കാന്‍ യാത്ര തിരിച്ച ദമ്പതികളും ഉള്‍പ്പെടും. ബന്തിയോട് മണ്ടേക്കാപ്പിലെ ആല്‍വിന്‍ മന്ദേരോ (29), ഭാര്യ പ്രീമ മന്ദേരോ (26) എന്നിവരുടെ വിവാഹം ഒരാഴ്ച മുമ്പാണ് കഴിഞ്ഞത്. ഇതില്‍ ആല്‍വിന്‍ മരിച്ചു. പ്രീമ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണെന്നാണ് വിവരം.

മധുവിധു ആഘോഷിക്കാന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ കുടുംബത്തിലെ മറ്റുള്ളവരെയും ക്ഷണിക്കുകയായിരുന്നു. 11 പേരടങ്ങുന്ന കുടുംബം വേളാങ്കണ്ണിക്ക് പോയി തിരിച്ചുവരുന്നതിനിടെയാണ് ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ കരൂര്‍ കുലിത്തലൈയില്‍ അപകടത്തില്‍ പെട്ടത്.

ആല്‍വിന്റെയും പ്രീമയുടെയും മധുവിധു യാത്ര അപകടയാത്രയായി

ഇവരോടൊപ്പം പോയ സഹോദരന്‍ ഹെറാള്‍ഡ് മന്ദേരോ (55), ഭാര്യ പ്രസില്ല മന്ദേരോ (40), മകന്‍ റോഷന്‍ (22), മറ്റൊരു സഹോദരന്‍ സതറിന്‍ മന്ദേരോ (30), മകള്‍ ഷാരോണ്‍ (ഏഴ്) ബന്ധുവായ റീമ (40) എന്നിവരാണ് ദാരുണമായി മരിച്ചത്. കൂടെയുണ്ടായിരുന്ന സതറിന്റെ ഭാര്യ ജേഷ്മ (26), മകള്‍ സാന്‍വി (മൂന്ന് വയസ്), ഹെറാള്‍ഡിന്റെ ഇരട്ടമക്കളിലൊരാളായ രോഹിത് (22) എന്നിവര്‍ ഗുരുതര പരിക്കുകളോടെ കരൂര്‍ കുലിത്തലൈ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മരണവിവരമറിഞ്ഞ് മണ്ടേക്കാപ്പില്‍ നിന്നും ബന്ധുക്കള്‍ തമിഴ്‌നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

Keywords: Kasaragod, Car, Lorry, Accident, Police, Hospital, Treatment, Pilgrimage, Inquest, Postmortem, Mortuary, 8 Kasargod natives die in accident at TM. news, Top-Headlines, 7 dies,

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia