city-gold-ad-for-blogger

യാത്രാരേഖകള്‍ പോലീസിന് നല്‍കിയതായി സവാദ്; യെമനില്‍ എത്തിയത് ഖുര്‍ആന്‍ മന:പാഠമാക്കാന്‍, ദാഇഷുമായി ബന്ധമില്ല, വിശ്വസിക്കുന്ന മതത്തിനെതിരാണ് ദാഇഷിന്റെ പ്രവര്‍ത്തനമെന്നും സവാദ്

കാസര്‍കോട്: (www.kasargodvartha.com 29.06.2018) താനും കുടുംബവും യെമനിലെത്തിയത് ഖുര്‍ആന്‍ മന:പാഠമാക്കാനാണെന്നും ഇത് സംബന്ധിച്ച യാത്രാരേഖകള്‍ പോലീസിന് നല്‍കിയതായും മൊഗ്രാലിലെ സവാദ് ചനലിനെ അറിയിച്ചു. തങ്ങള്‍ പഠനം നടത്തുന്ന കേന്ദ്രത്തില്‍ നിരവധി മലയാളികള്‍ പഠനം നടത്തുന്നുണ്ടെന്നും സവാദ് പറഞ്ഞു. ദാഇഷുമായി തങ്ങള്‍ക്ക് ഒരു തരത്തിലുമുള്ള ബന്ധവുമില്ല. വിശ്വസിക്കുന്ന മതത്തിനെതിരാണ് ദാഇഷിന്റെ പ്രവര്‍ത്തനമെന്നും സവാദ് കൂട്ടിച്ചേര്‍ത്തു.

മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത കാസര്‍കോട് ടൗണ്‍ പോലീസ് താനുമായി ബന്ധപ്പെട്ടതായും യാത്രാരേഖകള്‍ അയച്ചുകൊടുത്തതായും സവാദ് അറിയിച്ചു.  പഠനം നടത്തുന്ന സ്ഥാപനത്തിന്റെ മുമ്പില്‍ നിന്നുള്ള ഫോട്ടോ അയച്ചു തരണമെന്ന് പോലീസ് സവാദിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഫോട്ടോ അയച്ചു കിട്ടിയോ എന്ന കാര്യം പോലീസ് വ്യക്തമാക്കിയിട്ടില്ല.
യാത്രാരേഖകള്‍ പോലീസിന് നല്‍കിയതായി സവാദ്; യെമനില്‍ എത്തിയത് ഖുര്‍ആന്‍ മന:പാഠമാക്കാന്‍, ദാഇഷുമായി ബന്ധമില്ല, വിശ്വസിക്കുന്ന മതത്തിനെതിരാണ് ദാഇഷിന്റെ പ്രവര്‍ത്തനമെന്നും സവാദ്

ഖുര്‍ആന്‍ മനപാഠമാക്കുകയാണ് ലക്ഷ്യം. നിരവധി മലയാളികള്‍ ഉണ്ടെങ്കിലും ഇവരുമായി പരിചയപ്പെട്ടിട്ടില്ല. തങ്ങള്‍ പോയതിനെ ദാഇഷുമായി ബന്ധപ്പെടുത്തുന്നതില്‍ ദുഖമുണ്ടെന്നും തങ്ങള്‍ ഏറ്റവും വെറുക്കുന്നവരാണ് ദാഇഷെന്നും സവാദ് പറയുന്നു. അതേസമയം അണങ്കൂരില്‍ നിന്നും പോയ അന്‍സാറും കുടുംബവും തങ്ങള്‍ക്കൊപ്പമല്ല യെമനില്‍ എത്തിയതെന്നും സവാദ് വ്യക്തമാക്കുന്നു. ഖുര്‍ആന്‍ മന:പാഠമാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങും. അന്‍സാറും കുടുംബവും തങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നും 20 കിലോമീറ്റര്‍ ദൂരത്താണെങ്കിലും ഒരുമിച്ചാണ് പഠനം നടത്തുന്നത്. തന്റെ മൂത്തമകളും മതപഠനം നടത്തുന്നുണ്ടെന്നും സവാദ് പറയുന്നു. സവാദിന്റെ യെമനിലെ നമ്പറില്‍ വാട്‌സ്ആപ്പ് വഴിയാണ് മനോരമ ന്യൂസ് ചാനല്‍ സവാദുമായി സംസാരിച്ചത്.

അതേസമയം ഇതുവരെ കുടുംബത്തിന്റെ മിസ്സിംഗ് കേസുമായി കുറ്റകരമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ജില്ലാ പോലീസ് ചീഫ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടയില്‍ കേസന്വേഷണം എന്‍.ഐ.എയും നടത്തുന്നുണ്ട്.

Related News:
രണ്ട് കുടുംബങ്ങളെ കാണാതായ സംഭവം: എന്‍ഐഎ അന്വേഷണം തുടങ്ങി, ഇതുവരെ കുറ്റകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ജില്ലാ പോലീസ് ചീഫ്

കാസര്‍കോട്ട് നിന്നും കാണാതായ സവാദിന്റെ ശബ്ദരേഖ പുറത്ത്; താനും കുടുംബവും യമനിലെ ഹളര്‍മൗതിലുണ്ടെന്ന് വെളിപ്പെടുത്തല്‍, ഭാര്യാപിതാവ് പരാതി നല്‍കിയത് ശത്രുത കാരണം; മതപഠനത്തിനാണ് എത്തിയതെന്നും സവാദ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Trending, Missing, case, Investigation, Family, Missing case; Sawad's message for Channel
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia