രണ്ട് കുടുംബങ്ങളെ കാണാതായ സംഭവം: എന്‍ഐഎ അന്വേഷണം തുടങ്ങി, ഇതുവരെ കുറ്റകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ജില്ലാ പോലീസ് ചീഫ്
Jun 27, 2018, 20:06 IST
കാസര്‍കോട്: (www.kasargodvartha.com 27.06.2018) കാസര്‍കോട്ട് നിന്ന് രണ്ട് കുടുംബങ്ങളെ കാണാതായ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം തുടങ്ങി. ഇതുവരെ കുറ്റകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കാണാതായവര്‍ യമനില്‍ മതപഠനത്തിന് പോയിരിക്കുകയാണെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.
നേരത്തെ കാസര്‍കോട് പടന്നയില്‍ നിന്ന് മതപഠനത്തിനെന്ന് പറഞ്ഞ് പോയവര്‍ അഫ്ഗാനിസ്ഥാനിലെത്തിലെത്തി ഭീകര സംഘടനയായ ദാഇഷില്‍ ചേര്‍ന്നുവെന്ന് കണ്ടത്തിയ സാഹചര്യത്തിലാണ് അന്വേഷണം. എന്‍ഐഎ കൊച്ചി യൂണിറ്റ് എസ്പി രാഹുലാണ് ബുധനാഴ്ച ജില്ലാ പൊലീസ് മേധാവി ഡോ. എ ശ്രീനിവാസുമായി സംസാരിച്ച് വിവരങ്ങള്‍ തേടിയത്. കുടുംബങ്ങളെ കാണാതായതിനെ കുറിച്ചാണ് ഇപ്പോള്‍ അന്വേഷിക്കുന്നതെന്ന് ജില്ലാ പോലീസ് ചീഫ് പറഞ്ഞു. മതപഠനത്തിന് പോയെന്നാണ് ഇവര്‍ അറിയിച്ചിട്ടുള്ളത്. ഇതുവരെ കുറ്റകരമായി ഒന്നും കണ്ടെത്തിയിട്ടില്ല. യമനില്‍ മതപഠനത്തിന് പോകുന്നവരുണ്ട്. മുന്‍വിധിയില്ലാത്ത അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവരുടെ യാത്ര സംബന്ധമായ രേഖകള്‍ പരിശോധിക്കും. യാത്രക്കുള്ള പണം എങ്ങിനെ കണ്ടത്തിയെന്നും പരിശോധിക്കും. കുറ്റകരമായ കാര്യങ്ങള്‍ കണ്ടത്തിയാല്‍ യുഎപിഎ ചുമത്തും. അന്വേഷണം എന്‍ഐഎക്ക് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു.
കാസര്‍കോട് ചെമ്മനാട് മുണ്ടാംകുലം കുന്നില്‍ ഹൗസില്‍ അബ്ദുല്‍ ഹമീദിന്റെ മകള്‍ നാസിറ (25), ഭര്‍ത്താവ് മൊഗ്രാലിലെ അഷ്‌റഫിന്റെ മകന്‍ സവാദ് (35), മക്കളായ മുസബ് (ആറ്), മര്‍ജാന (നാല്), മുഗ്ബില്‍ (11 മാസം), സവാദിന്റെ രണ്ടാം ഭാര്യ പാലക്കാട് എടക്കരയിലെ റൈഹാനത്ത് (25) എന്നിവരെ കാണാനില്ലെന്നാണ് കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. നാസിറയുടെ പിതാവ് അബ്ദുല്‍ ഹമീദാണ് പരാതി നല്‍കിയത്. സവാദിന്റെ സുഹൃത്തായ ഉപ്പളയിലെ അന്‍സാര്‍, ഭാര്യ കാസര്‍കോട് കൊല്ലമ്പാടി സുല്‍ത്താന്‍നഗറിലെ സീനത്ത്, ആണ്‍ക്കുട്ടികളായ അനസ് (ആറ്), ഈസ് (മൂന്ന്) എന്നിവരും ഇവര്‍ക്കൊപ്പമുണ്ട്. ദുബൈയില്‍ അത്തര്‍ കട നടത്തുന്ന സവാദും കുടുംബവും രണ്ട് വര്‍ഷമായി നാട്ടില്‍ വന്നിട്ട്. സവാദും കുടുംബവും റമദാന്‍ കാലത്താണ് മതപഠനത്തിന് യമനില്‍ പോയത്. അന്‍സാറും കുടുംബവും ഒരാഴ്ച മുമ്പാണ് കാസര്‍കോട് നിന്ന് യമനിലേക്ക് പോയത്. രണ്ട് കുടുംബങ്ങളും വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെടുന്നുണ്ട്. മാധ്യമ വാര്‍ത്തകള്‍ അറിഞ്ഞ് ഇവര്‍ ബുധനാഴ്ചയും വീട്ടുകാരുമായി ബന്ധപ്പെട്ടു.
സവാദ് കേസ് അന്വേഷിക്കുന്ന കാസര്‍കോട് സിഐ സി എ അബ്ദുര്‍ റഹീമുമായി ബുധനാഴ്ച വാട്സ്ആപ്പില്‍ ബന്ധപ്പെട്ടു. തങ്ങള്‍ യമനിലെ ഹളര്‍മൗത് ഹാമിലില്‍ മതപഠന കേന്ദ്രത്തില്‍ മതപഠനം നടത്തുകയാണെന്നും ദീസിലാണ് താമസമെന്നും ശബ്ദ സന്ദേശത്തില്‍ പറഞ്ഞു. മലയാളികള്‍ അടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മതപഠനത്തിനുണ്ട്. കുടുംബമായും അല്ലാതെയുമുള്ളവരുമുണ്ട്. റമദാന്‍ 20 നാണ് തങ്ങള്‍ ഇവിടെയെത്തിയത്. ആ സമയത്ത് ക്ലാസുണ്ടായിരുന്നില്ല. രണ്ട് ദിവസം മുമ്പാണ് ക്ലാസ് തുടങ്ങിയത്. ഖുര്‍ആന്‍ മനപാഠമാക്കിയ ശേഷം മടങ്ങാനാണ് ആഗ്രഹമെന്ന് സവാദ് ശബ്ദ സന്ദേശത്തില്‍ പറഞ്ഞു. ചിത്രങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ കൈമാറാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് പോലീസിന് കിട്ടിയിട്ടില്ല. സവാദ്, നാസിറ, അന്‍സാര്‍, സീനത്ത് എന്നിവരുടെ കുടുംബാംഗങ്ങളില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.
Related News:
കാസര്‍കോട്ടെ രണ്ട് കുടുംബത്തിലെ 11 പേരെ കാണാതായി; ദാഇഷിലെത്തിയെന്ന് സംശയം, പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Investigation, Police, Missing, Family, Family's missing; NIA Investigation started
< !- START disable copy paste -->