ജസീമിന്റെ മരണം ട്രെയിന്‍ തട്ടി; കൂടെയുണ്ടായിരുന്നവര്‍ വിവരങ്ങള്‍ പുറത്തുപറയാതിരുന്നത് ഭയം കാരണമെന്ന് പോലീസ്
Mar 6, 2018, 13:45 IST
കാസര്‍കോട്: (www.kasargodvartha.com 06.03.2018) ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലില്‍ താമസക്കാരനുമായ ഗള്‍ഫുകാരന്‍ ജാഫര്‍- കളനാട്ടെ ഫരീദ ദമ്പതികളുടെ മകന്‍ ജെ. മുഹമ്മദ് ജസീമിന്റെ (15) മരണം ട്രെയിനിടിച്ചാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതികളില്‍ നിന്നും ലഭിച്ച മൊഴിയും സാഹചര്യത്തെളിവും പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് പോലീസ് മരണകാരണം സ്ഥീരീകരിച്ചത്. ഭയം കാരണമാണ് കൂടെയുണ്ടായിരുന്നവര്‍ വിവരം പുറത്തുപറയാതിരുന്നതെന്നും പോലീസ് പറയുന്നു.
ജസീമും സുഹൃത്തും ആദ്യം കളനാട് റെയില്‍പ്പാളത്തിനടുത്തെത്തുകയായിരുന്നു. അവിടെ നേരത്തെ തന്നെ കളനാട്ടെ സമീറും വിനീഷും കാത്തുനിന്നിരുന്നു. ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നവനാണ് സമീര്‍. 250 രൂപ കൊടുത്ത് കഞ്ചാവ് വാങ്ങി മൂന്നുപേരും സ്ഥിരമായി ഇരിക്കുന്നിടത്തേക്ക് പോയി. കഞ്ചാവ് ചുരുട്ടാനുള്ള പ്രത്യേക തരം കടലാസ് മറ്റൊരിടത്താണ് സൂക്ഷിച്ചിരുന്നത്. ജസീമും കൂട്ടുകാരിലൊരാളും 200 മീറ്ററോളം അകലേക്ക് പാളത്തിലൂടെ നടന്നുചെന്ന് കടലാസ് സൂക്ഷിച്ച ഇടത്തെത്തി. എന്നാല്‍ അവിടെ കടലാസുണ്ടായിരുന്നില്ല. തിരികെ റെയില്‍പ്പാളത്തിലൂടെ നടന്നു. ജസീം നടന്നത് ഇരുട്രാക്കുകളുടെയും നടുവിലൂടെയും കൂട്ടുകാരന്‍ ട്രാക്കിന്റെ ഓരംചേര്‍ന്നുമാണ്. മൊബൈല്‍ നോക്കിക്കൊണ്ടാണ് ജസീം നടന്നത്. 7.45 മണിയോടെ മംഗളൂരു ഭാഗത്തുനിന്നുമെത്തിയ മലബാര്‍ എക്സ്പ്രസ് ജാസീമിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു, പോലീസ് പറഞ്ഞു.
സംഭവം കണ്ട കൂട്ടുകാരന്‍ സമീറിന്റെയും വിനീഷിന്റെയുമടുത്തെത്തി കാര്യം പറഞ്ഞു. മൂവരും ചേര്‍ന്ന് തീവണ്ടിയിടിച്ച ഭാഗത്തെല്ലാം തിരഞ്ഞു. അതിനിടെ സമീറിനോട് സ്ഥിരമായി കഞ്ചാവ് വാങ്ങുന്ന രണ്ടുപേരെത്തി. അവരോടും കാര്യം പറഞ്ഞു. ഏറെസമയം തിരഞ്ഞെങ്കിലും ജസീമിനെ കണ്ടെത്താനായില്ല. പിന്നീട് ഇവരെല്ലാം വീട്ടിലേക്കു പോയി. ജസീമിനെ കാണാതായ വിവരം നാട്ടില്‍ തീപോലെ പടരുകയും കുടുംബവും നാട്ടുകാരും ഊര്‍ജിതമായ അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെ ജസീമിന്റെ കൂടെയുണ്ടായിരുന്നവര്‍ ഭയം കാരണം സംഭവം പുറത്തു പറയാതിരിക്കുകയായിരുന്നു. ഇവരുടെ കഞ്ചാവ് വില്‍പനയും കഞ്ചാവ് ഉപയോഗവും പുറത്തറിയാതിരിക്കാനാണ് സംഭവം മറച്ചുവെച്ചതെന്നും പോലീസ് വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് കളനാട്ടെ സമീര്‍ (20), വിനീഷ് എന്ന ബബ്ലു (20), ജസീമിന്റെ സുഹൃത്തും സഹപാഠിയുമായ 16 കാരന്‍ എന്നിവരെ കഞ്ചാവ് കൈവശം വെച്ചതിനും പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ലഹരി വസ്തു നല്‍കിയതിനും ഉപയോഗിച്ചതിനും കേസെടുത്ത് അറസ്റ്റു ചെയ്തിട്ടുണ്ട്.
Related News:
ജസീമിന്റെ മരണം; കഞ്ചാവ് കൈവശം വെച്ചതിനും പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നല്‍കിയതിനും ഉപയോഗിച്ചതിനും മൂന്നു പേര്‍ അറസ്റ്റില്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഏഴു വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി
ജസീമിന്റെ മൃതദേഹം കണ്ടെത്തിയത് ഈ യുവാക്കളുടെ പോലീസ് ബുദ്ധി; വിദ്യാർത്ഥിയെ ചതിച്ചു കൊലപ്പെടുത്തിയതാണെന്ന ഉറച്ച വിശ്വാസത്തില്‍ നാട്ടുകാര്‍
ജസീമിന്റെ മരണത്തിന് കാരണമായത് തലയ്ക്കും ചുമലിനും വാരിയെല്ലിനുമേറ്റ ശക്തമായ ആഘാതമെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപോര്‍ട്ട്
ജസീമിന്റെ മൃതദേഹം കണ്ടെത്തിയത് പോലീസ് കസ്റ്റഡിയിലുള്ള സംഘത്തിലെ പ്രധാനിയുടെ വീട്ടുപരിസരത്തെ ഓവുചാലില്‍; പിടിയിലായവരില്‍ ജസീമിന്റെ ബന്ധുവും, ദുരൂഹത ഇരട്ടിച്ചു
ജാസിറിന്റെ മരണം; നാലു പേര്‍ പിടിയില്‍, പിടിയിലായ സുഹൃത്തും യുവാക്കളും നാട്ടുകാര്‍ക്കൊപ്പം തിരച്ചിലിനും കൂടി
കാണാതായ വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തിൽ റെയിൽ വെ ട്രാക്കിനുസമീപം മരിച്ച നിലയിൽ കണ്ടെത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Train, Top-Headlines, Trending, Jaseem's death; Postmortem report revealed
< !- START disable copy paste -->