city-gold-ad-for-blogger

ജസീമിന്റെ മരണം; ഒപ്പമുണ്ടായിരുന്നവരെ പിടികൂടി പോലീസിലേല്‍പിച്ച 20 ഓളംവരുന്ന നാട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു

ബേക്കല്‍: (www.kasargodvartha.com 07.03.2018) ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലില്‍ താമസക്കാരനുമായ ഗള്‍ഫുകാരന്‍ ജാഫര്‍- കളനാട്ടെ ഫരീദ ദമ്പതികളുടെ മകന്‍ ജെ. മുഹമ്മദ് ജസീമിന്റെ (15) മരണവുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന മൂന്നു പേരെ പിടികൂടി പോലീസിലേല്‍പിച്ച 20 ഓളംവരുന്ന നാട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു.

മരിച്ച ജസീമിന് കഞ്ചാവ് ഉപയോഗിക്കാന്‍ നല്‍കിയതിനും വലിക്കാന്‍ പ്രേരിപ്പിച്ചതിനും മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ഉള്‍പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇതില്‍ അറസ്റ്റിലായ വിനീഷിന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന 20 ഓളംവരുന്ന നാട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. തന്നെ ക്രൂരമായി മര്‍ദിച്ചതായി വിനീഷ് പോലീസിന് മൊഴി നല്‍കിയിരുന്നു.

അറസ്റ്റിലായ മൂന്നു പേരെ നേരത്തെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പിന്നീട് നാട്ടുകാര്‍ ഇവരെ മാറ്റി നിര്‍ത്തി മൂന്നു പേരെയും ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹം കിടക്കുന്ന സ്ഥലം ഇവര്‍ കാട്ടിക്കൊടുത്തത്. ഈ സ്ഥലത്തു വെച്ച് തന്നെ നാട്ടുകാര്‍ പിടികൂടിയവരെ പോലീസിലേല്‍പിക്കുകയും ചെയ്തിരുന്നു.

ജസീമിന്റെ മരണം; ഒപ്പമുണ്ടായിരുന്നവരെ പിടികൂടി പോലീസിലേല്‍പിച്ച 20 ഓളംവരുന്ന നാട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു

Related News:
ജസീമിന്റെ മരണം കൊലപാതകമാണോ എന്ന കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ല, വ്യക്തമായ അന്വേഷണം ഉണ്ടാകും: പോലീസ് ചീഫ്
ജസീമിന്റെ മരണം കൊലപാതകമാണെന്ന് തറപ്പിച്ച് പറഞ്ഞ് നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി; ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്നും മുന്നറിയിപ്പ്

ജസീമിന്റെ മരണം ട്രെയിന്‍ തട്ടി; കൂടെയുണ്ടായിരുന്നവര്‍ വിവരങ്ങള്‍ പുറത്തുപറയാതിരുന്നത് ഭയം കാരണമെന്ന് പോലീസ്

ജസീമിന്റെ മരണം; കഞ്ചാവ് കൈവശം വെച്ചതിനും പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നല്‍കിയതിനും ഉപയോഗിച്ചതിനും മൂന്നു പേര്‍ അറസ്റ്റില്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഏഴു വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി

ജസീമിന്റെ മൃതദേഹം കണ്ടെത്തിയത് ഈ യുവാക്കളുടെ പോലീസ് ബുദ്ധി; വിദ്യാർത്ഥിയെ ചതിച്ചു കൊലപ്പെടുത്തിയതാണെന്ന ഉറച്ച വിശ്വാസത്തില്‍ നാട്ടുകാര്‍

ജസീമിന്റെ മരണത്തിന് കാരണമായത് തലയ്ക്കും ചുമലിനും വാരിയെല്ലിനുമേറ്റ ശക്തമായ ആഘാതമെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപോര്‍ട്ട്

ജസീമിന്റെ മൃതദേഹം കണ്ടെത്തിയത് പോലീസ് കസ്റ്റഡിയിലുള്ള സംഘത്തിലെ പ്രധാനിയുടെ വീട്ടുപരിസരത്തെ ഓവുചാലില്‍; പിടിയിലായവരില്‍ ജസീമിന്റെ ബന്ധുവും, ദുരൂഹത ഇരട്ടിച്ചു

ജാസിറിന്റെ മരണം; നാലു പേര്‍ പിടിയില്‍, പിടിയിലായ സുഹൃത്തും യുവാക്കളും നാട്ടുകാര്‍ക്കൊപ്പം തിരച്ചിലിനും കൂടി

കാണാതായ വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തിൽ റെയിൽ വെ ട്രാക്കിനുസമീപം മരിച്ച നിലയിൽ കണ്ടെത്തി


ജാസിര്‍ കാണാതായിട്ട് നാല് ദിവസം; സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ഊര്‍ജിതം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Bekal, Police, case, Death, Top-Headlines, Trending, Crime, Ganja, Jaseem's death; Case against 20 natives for assaulting Accused
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia