ശ്രീകൃഷ്ണ ഹാര്‍ഡ്‌വേഴ്‌സിന് നേരെ ഇക്കുറിയും കല്ലേറ് നടന്നു
Dec 6, 2011, 12:40 IST
കാസര്‍കോട്: കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിന് സമീപത്തെ ശ്രീകൃഷ്ണ ഹാര്‍ഡ്‌വേഴ്‌സ് കടയ്ക്ക് നേരെ ഇത്തവണയും കല്ലേറ് നടന്നു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം എല്ലാ വര്‍ഷവും ശ്രീകൃഷ്ണ ഹാര്‍ഡ്‌വേഴ്‌സിന് നേരെ കല്ലേറ് നടന്നിട്ടും അക്രമികളെയൊന്നും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വര്‍ഷം കടയ്ക്ക് പുറത്ത് സ്ഥാപിച്ചിരുന്ന രഹസ്യക്യാമറയില്‍ കല്ലേറിഞ്ഞ ചില യുവാക്കളുടെ ഫോട്ടോ പതിഞ്ഞിരുന്നുവെങ്കിലും കല്ലെറിഞ്ഞ യുവാക്കളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.
കാസര്‍കോട്ട് എന്തുപ്രശ്‌നമുണ്ടായാലും ആദ്യം കല്ലേറ് വീഴുന്നത് ശ്രീകൃഷ്ണ ഹാര്‍ഡ്‌വേഴ്‌സിന് നേരെയായിരിക്കും. പല തവണ വ്യാപാരി സംഘടനയും കടയുടമയും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ഒരു നടപടിയും പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നാണ് പരാതി. ബൈക്കുകളിലെത്തിയാണ് കല്ലെറിയുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. കാസര്‍കോട്ട് രണ്ട് പേര്‍ മരിക്കാനിടയായ അക്രമസംഭവങ്ങളോടനുബന്ധിച്ചും ശ്രീകൃഷ്ണ ഹാര്‍ഡ്‌വേഴ്‌സ് കട ആക്രമിക്കപ്പെട്ടിരുന്നു. ഓരോ തവണയും കടയ്ക്ക് നേരെ കല്ലേറ് ഉണ്ടാകുമ്പോഴും നടപടി സ്വീകരിക്കാമെന്ന് പോലീസ് അറിയിക്കാറുണ്ടെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്നും അനാസ്ഥയാണ് ഉണ്ടാകുന്നതെന്നാണ് പരാതി.
ഡിസംബര്‍ 6: കാസര്‍കോട്ട് ഇത്തവണയും അപ്രഖ്യാപിത ഹര്‍ത്താല്‍
Keywords: Attack, Sreekrishna-Hardware, Babari-Masjid, Kasaragod







