city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന മറ്റൊരു കാസര്‍കോട് സ്വദേശി കൂടി മരണത്തിന് കീഴടങ്ങി

നീലേശ്വരം: (www.kasargodvartha.com 07.08.2020) കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന മറ്റൊരു കാസര്‍കോട് സ്വദേശി കൂടി മരണത്തിന് കീഴടങ്ങി. നീലേശ്വരം സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി (74) ആണ് കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. 

വാര്‍ദ്ധക്യ സഹജമായ അസുഖത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് ജൂലൈ 22 നാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച ഭാര്യ, മകന്‍, മകള്‍, മകളുടെ മകന്‍ എന്നിവര്‍ രോഗ മുക്തരായി വീട്ടില്‍ ക്വറന്റൈനില്‍ കഴിയുകയാണ്. 

പരേതരായ കമ്മാടം അബൂബക്കര്‍- കുഞ്ഞാമി ദമ്പതികളുടെ മകനാണ് മുഹമ്മദ് കുഞ്ഞി. ഭാര്യ: ഖദീജ. മക്കള്‍: ഷാഹിദ, സറീന, സിറാജ്, ശിഹാബ്. മരുമക്കള്‍: സൈനുല്‍ ആബിദീന്‍, സ്വാദിഖ് ഹാജി, റഫീദ, ഫാത്തിമ. 

സഹോദരങ്ങള്‍: സുഹറ, പരേതരായ മറിയം, ഉമ്പായി. ഖബറടക്കം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടക്കും. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന മറ്റൊരു കാസര്‍കോട് സ്വദേശി കൂടി മരണത്തിന് കീഴടങ്ങി

Keywords: Kasaragod, Kerala, News, Covid 19, Neeleshwaram, Death, Covid treatment, 74 year old Kasaragod man died due to covid

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia