city-gold-ad-for-blogger

പിതാവും മകളും ഹൈക്കോടതിയില്‍ ഹാജരാവണമെന്ന ഹൈക്കോടതി നിര്‍ദേശം; പിതാവെത്തി, മകളെത്തിയില്ല; തര്‍സാന മത പരിവര്‍ത്തന കേന്ദ്രത്തിലാണെന്ന സംശയമെന്ന് പോലീസ്, കേസ് അഞ്ചിലേക്ക് മാറ്റി

വിദ്യാനഗര്‍: (www.kasargodvartha.com 26.12.2017) ഭാര്യയെ വീട്ടുകാര്‍ തടങ്കലില്‍ വെച്ചുവെന്ന അഭിഭാഷകന്റെ ഹേബിയസ് കോര്‍പസ് ഹര്‍ജിയെ തുടര്‍ന്ന് പിതാവും മകളും ഹൈക്കോടതിയില്‍ ഹാജരാവണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പിതാവ് ഹൈക്കോടതിയില്‍ ഹാജരായി. എന്നാല്‍ മകളെത്തിയില്ല. ബേക്കല്‍ പള്ളിക്കര സ്വദേശിയായ അബ്ദുല്‍ ഖാദറാണ് ഹൈക്കോടതിയില്‍ ഹാജരായത്. അബ്ദുല്‍ ഖാദറിന്റെ മകള്‍ തര്‍സാന (24) ഇപ്പോള്‍ ഡല്‍ഹിയിലെ മത പരിവര്‍ത്തന കേന്ദ്രത്തിലാണെന്ന സംശയമാണ് പോലീസ് ഉന്നയിക്കുന്നത്.

തര്‍സാനയ്ക്കു വേണ്ടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. തര്‍സാനയുടെ ഭര്‍ത്താവും ക്രിസ്ത്യന്‍ മതവിഭാഗക്കാരനുമായ ബംഗളൂരു സഞ്ജയ് നഗറിലെ നിതിന്‍ ആണ് ഭാര്യ തര്‍സാനയെ വീട്ടുകാര്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തത്. ഇതോടെ പെണ്‍കുട്ടിയുടെ പിതാവിനോടും അമ്മാവനായ ചെങ്കള ചേരൂരിലെ അബ്ദുല്ലയോടും കോടതി വിശദീകരണം തേടുകയും ചെയ്തിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ നിര്‍ദേശം പാലിക്കാന്‍ തര്‍സാനയുടെ വീട്ടുകാര്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് തര്‍സാനയെയും പിതാവിനെയും ഡിസംബര്‍ 26നകം ഹാജരാക്കണമെന്ന് ഹൈക്കോടതി പോലീസിന് കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു.

ഇതിനു പിന്നാലെയാണ് ഹോക്കോടതിയില്‍ തര്‍സാനയില്ലാതെ പിതാവ് ചൊവ്വാഴ്ച കോടതിയില്‍ ഹാജരായത്. ഇതേതുടര്‍ന്ന് കോടതി തര്‍സാനയെ ജനുവരി അഞ്ചിനകം ഹാജരാക്കണമെന്നാവശ്യപ്പെട്ട് കേസ് ജനുവരി അഞ്ചിലേക്ക് മാറ്റിയിരിക്കുകയാണ്. വീട്ടുകാര്‍ പോലീസിനോട് പറയുന്നത് തര്‍സാന ഭര്‍ത്താവിന്റെ കൂടെ തന്നെ പോയിരിക്കാമെന്നാണ്. എന്നാല്‍ യുവതിയെ ഡല്‍ഹിയിലേക്ക് മാറ്റിയതായാണ് സംശയിക്കുന്നതെന്ന് പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Related News:
പെണ്‍വീട്ടുകാര്‍ തടങ്കലില്‍ വെച്ച അഭിഭാഷകന്റെ ഭാര്യയെയും പിതാവിനെയും ഹാജരാക്കണമെന്ന് ഹൈക്കോടതി പോലീസിന് നല്‍കിയ നിര്‍ദേശത്തിന്റെ സമയപരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; ഇരുവരെയും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ്



പിതാവും മകളും ഹൈക്കോടതിയില്‍ ഹാജരാവണമെന്ന ഹൈക്കോടതി നിര്‍ദേശം; പിതാവെത്തി, മകളെത്തിയില്ല; തര്‍സാന മത പരിവര്‍ത്തന കേന്ദ്രത്തിലാണെന്ന സംശയമെന്ന് പോലീസ്, കേസ് അഞ്ചിലേക്ക് മാറ്റി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Vidya Nagar, father, Top-Headlines, High-Court, Tharsana issue; Case postponed to Jan 5th

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia