city-gold-ad-for-blogger

പെണ്‍വീട്ടുകാര്‍ തടങ്കലില്‍ വെച്ച അഭിഭാഷകന്റെ ഭാര്യയെയും പിതാവിനെയും ഹാജരാക്കണമെന്ന് ഹൈക്കോടതി പോലീസിന് നല്‍കിയ നിര്‍ദേശത്തിന്റെ സമയപരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; ഇരുവരെയും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ്

വിദ്യാനഗര്‍: (www.kasargodvartha.com 26.12.2017) പെണ്‍വീട്ടുകാര്‍ തടങ്കലില്‍ വെച്ച അഭിഭാഷകന്റെ ഭാര്യയെയും പിതാവിനെയും ഹാജരാക്കണമെന്ന് ഹൈക്കോടതി പോലീസിന് നല്‍കിയ നിര്‍ദേശത്തിന്റെ സമയപരിധി അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ബേക്കല്‍ പള്ളിക്കര സ്വദേശിയായ അബ്ദുല്‍ ഖാദറെയും മകള്‍ തര്‍സാനയെയും ഡിസംബര്‍ 26നകം ഹാജരാക്കണമെന്നാണ് ഹൈക്കോടതി വിദ്യാനഗര്‍ പോലീസിന് നിര്‍ദേശം നല്‍കിയത്. തര്‍സാന തന്റെ ഭാര്യയാണെന്നും യുവതിയെ പെണ്‍വീട്ടുകാര്‍ തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും ഭാര്യയെ എത്രയും വേഗം മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ ബംഗളൂരു സഞ്ജയ് നഗര്‍ സ്വദേശി നിതിന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കുകയും ഹരജി സ്വീകരിച്ച കോടതി തര്‍സാനയെ ഹാജരാക്കാന്‍ യുവതിയുടെ വീട്ടുകാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

തര്‍സാനയുടെ പിതാവായ അബ്ദുല്‍ ഖാദറോടും അമ്മാവനായ ചെങ്കള ചേരൂരിലെ അബ്ദുല്ലയോടും കോടതി വിശദീകരണം തേടുകയും ചെയ്തിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ നിര്‍ദേശം പാലിക്കാന്‍ തര്‍സാനയുടെ വീട്ടുകാര്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് തര്‍സാനയെയും പിതാവിനെയും ഡിസംബര്‍ 26നകം ഹാജരാക്കണമെന്ന് ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.

തര്‍സാനയുടെ പിതാവിനെതിരെ കോടതി വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. തര്‍സാനയെയും പിതാവ് അബ്ദുല്‍ ഖാദറെയും ഹൈക്കോടതിയില്‍ ഹാജരാക്കുന്നതിന്റെ ഭാഗമായി ബേക്കലിലെ വീട്ടിലും ചേരൂരിലെ ബന്ധുവീട്ടിലും മറ്റും പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. അബ്ദുല്‍ ഖാദറിന്റെ മൊബൈല്‍ ഫോണ്‍ പള്ളിക്കരയിലെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. തര്‍സാനയുടെ കൈവശവും മൊബൈല്‍ ഫോണ്‍ ഇല്ലെന്ന് വ്യക്തമായി. ഇതുമൂലം രണ്ടു പേരും ഉള്ള സ്ഥലത്തിന്റെ ടവര്‍ പരിധി കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഇതോടെ ചൊവ്വാഴ്ച അബ്ദുല്‍ ഖാദറെയും തര്‍സാനയെയും ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യത്തെയാണ് പോലീസ് അഭിമുഖീകരിക്കുന്നത്.

അതിനിടെ അബ്ദുല്‍ ഖാദര്‍ തര്‍സാനയെയും കൊണ്ട് ചൊവ്വാഴ്ച ഉച്ചയോടെ ഹൈക്കോടതിയില്‍ ഹാജരാകുമെന്ന് യുവതിയുടെ അടുത്ത ബന്ധുക്കളില്‍ നിന്ന് സൂചന ലഭിച്ചതായി പോലീസ് വ്യക്തമാക്കി. ഇരുവരും ഹാജരായില്ലെങ്കില്‍ കണ്ടെത്താന്‍ സമയപരിധി നീട്ടിക്കിട്ടണമെന്നാവശ്യപ്പെട്ട് വിദ്യാനഗര്‍ എസ് ഐ കെ.പി വിനോദ് കുമാര്‍ ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കും.

Related News:
നിയമവിദ്യാര്‍ത്ഥിനിയായ ഭാര്യയെ വീട്ടുതടങ്കലിലാക്കിയെന്ന് അന്യമതസ്ഥനായ അഭിഭാഷകന്റെ പരാതി; യുവതിയെ ഉടന്‍ ഹാജരാക്കണമെന്ന ഹൈക്കോടതി നിര്‍ദേശം അവഗണിച്ച് പെണ്‍വീട്ടുകാര്‍; പിതാവിനെയും മകളെയും 48 മണിക്കൂറിനുള്ളില്‍ ഹാജരാക്കാന്‍ ഒടുവില്‍ പോലീസിന് കോടതി നിര്‍ദേശം

പെണ്‍വീട്ടുകാര്‍ തടങ്കലില്‍ വെച്ച അഭിഭാഷകന്റെ ഭാര്യയെയും പിതാവിനെയും ഹാജരാക്കണമെന്ന് ഹൈക്കോടതി പോലീസിന് നല്‍കിയ നിര്‍ദേശത്തിന്റെ സമയപരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; ഇരുവരെയും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Vidya Nagar, wife, complaint, High-Court, Police, Top-Headlines, Time of HC's order will be completed in hours; Police in dilemma
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia