ലിംഗം പോയ സ്വാമിയെ കാണാന്‍ പെണ്‍കുട്ടി മെഡിക്കല്‍ കോളജിലെ സെല്ലിലെത്തി
Jun 21, 2017, 08:23 IST
തിരുവനന്തപുരം: (www.kasargodvartha.com 21.06.2017) ലിംഗം പോയ സ്വാമിയെ കാണാന്‍ പെണ്‍കുട്ടി മെഡിക്കല്‍ കോളജിലെ സെല്ലിലെത്തി. ലിംഗം പോയ സ്വാമി ഗംഗേശാനന്ദയെ കാണാന്‍ അമ്മയോടൊപ്പമാണ് പെണ്‍കുട്ടി എത്തിയത്. ഏറെ നാടകീയത നിറഞ്ഞതാണ് തിരുവനന്തപുരം കണ്ണമൂലയിലെ ലിഗം മുറിച്ച കേസ്. പീഢനശ്രമത്തിനിടെ പെണ്‍കുട്ടി സ്വാമിയുടെ ലിംഗം മുറിച്ചെന്ന നിലയിലാണ് കേസ് തുടങ്ങിയെതെങ്കിലും അന്വേഷണം നടക്കുന്തോറും പുതിയ തലത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
ഓരോ പ്രാവശ്യവും വിരുദ്ധമായാണ് പെണ്‍കുട്ടി മൊഴി നല്‍കുന്നത്. സ്വാമി അല്ല കാമുകനാണ് തന്നെ പീഢിപ്പിച്ചതെന്നും, ക്രിമിനല്‍ കേസില്‍ നിന്ന് രക്ഷപെടുന്നതിനാണ് ഹേബിയസ് കോര്‍പ്പറേഷനുമായി അയ്യപ്പദാസ് രംഗത്തെത്തിയിരിക്കുന്നതെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. കാമുകന്‍ അയ്യപ്പദാസിനെതിരെ പെണ്‍കുട്ടി തിരുവനന്തപുരം പേട്ട പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് പരാതി നല്‍കിയത്.
അയ്യപ്പദാസ് വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചെന്നാണ് പരാതി. ഇയാള്‍ സ്വാമിയേയും തന്നെയും കബളിപ്പിച്ച് പണം തട്ടിയെടുത്തു എന്നും താന്‍ ആരുടെയും തടങ്കലിലല്ല, ജീവന് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും പോലീസിന് നല്‍കിയ പരാതിയില്‍ പെണ്‍കുട്ടി പറയുന്നു. ലിംഗം മുറിഞ്ഞ നിലയില്‍ മെഡിക്കല്‍ കോളജിലെ റിമാന്‍ഡ് തടവുകാര്‍ പാര്‍ക്കുന്ന സെല്ലില്‍ എത്തി സ്വാമിയെ കണ്ട ശേഷമാണ് പെണ്‍കുട്ടി പരാതി നല്‍കിയത് എന്നതും ശ്രദ്ധേയമായി.
നേരത്തെ അടിക്കടി മൊഴി മാറ്റിപ്പറയുന്നതിനാല്‍ പെണ്‍കുട്ടിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ഇരയെന്ന് പൊതുവില്‍ കരുതപെടുന്ന പെണ്‍കുട്ടി സ്വാമിയെ കാണാനെത്തിയത് ജനങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പെണ്‍കുട്ടിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന പോലീസിന്റെ ആവശ്യത്തിന് പ്രസക്തിയേറുകയാണ്.
സ്വാമിയുടെ അടുത്തേക്ക് പെണ്‍കുട്ടിയെ കൂട്ടികൊണ്ട് പോയത് സ്വന്തം അമ്മ തന്നെയാണെന്നത് ദൂരൂഹത വര്‍ധിപ്പിക്കുന്നു. ജയില്‍ സൂപ്രണ്ടിന്റെ കത്തുമായി സ്വാമിയെ കാണാന്‍ പെണ്‍കുട്ടിയും അമ്മയും എത്തിയത്. ഒന്നര മണിയോടെയാണ് പെണ്‍കുട്ടി അമ്മക്കൊപ്പം എത്തിയത്. കൂടികാഴ്ച്ച പതിനഞ്ച് മിനിറ്റ് നീണ്ടുനിന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Related News: സ്വാമിയുടെ പാതി ലിംഗം പൂര്‍ണമായും മുറിച്ചുകളയണമെന്ന് ഡോക്ടര്‍മാര്‍; ഇനി ലൈംഗികാസക്തി ഉണ്ടാകില്ല, മൂത്രമൊഴിക്കാന്‍ ബദല്‍ സംവിധാനമൊരുക്കും
പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം മുറിച്ച സംഭവം: ഉപയോഗമില്ലാത്ത വസ്തു താന്‍ തന്നെ മുറിച്ചുകളഞ്ഞതാണെന്ന് സ്വാമി, താന്‍ മുറിച്ചതാണെന്ന് പെണ്‍കുട്ടി; ആരാണ് സ്വാമിയുടെ ലിംഗം കട്ട് ചെയ്തതെന്നറിയാതെ പോലീസും
പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം; 90 ശതമാനം മുറിഞ്ഞുതൂങ്ങിയ നിലയില്‍ ആശുപത്രിയിലെത്തിച്ചത് യുവതിയുടെ വീട്ടുകാര്‍, സ്വാമിക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുത്തു, യുവതിക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് സാംസ്‌കാരിക കേരളം
ലിംഗം മുറിച്ച സംഭവത്തില്‍ വഴിത്തിരിവ്; മകളെ തള്ളിപ്പറഞ്ഞ് അമ്മ, ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെയും ആരോപണം
സ്വാമിയുടെ ലിംഗം മുറിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും
സ്വാമിയുടെ ലിംഗം മുറിച്ച കേസില്‍ വീണ്ടും ട്വിസ്റ്റ്; പെണ്‍കുട്ടിയെ ബ്രെയിന്‍ മാപ്പിങ്ങിന് വിധേയമാക്കണമെന്ന് പോലീസ്
ലിംഗംമുറിച്ച കേസ്: പെണ്‍കുട്ടിയുടെ കത്തിന് പിന്നില്‍ സംഘ്പരിവാര്‍ ഗൂഢാലോചനയെന്ന് കാട്ടി സ്വാമിയുടെ കോലഞ്ചേരിയിലെ ഹോട്ടല്‍ നടത്തിപ്പുകാരന്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു; പെണ്‍കുട്ടിയെ അന്യായതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും പരാതി
Keywords: Kerala, Thiruvananthapuram, Top-Headlines, news, Swami case: Girl visited Swami at Jail, Gangeshananda Theerthapadar.