city-gold-ad-for-blogger

പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം മുറിച്ച സംഭവം: ഉപയോഗമില്ലാത്ത വസ്തു താന്‍ തന്നെ മുറിച്ചുകളഞ്ഞതാണെന്ന് സ്വാമി, താന്‍ മുറിച്ചതാണെന്ന് പെണ്‍കുട്ടി; ആരാണ് സ്വാമിയുടെ ലിംഗം കട്ട് ചെയ്തതെന്നറിയാതെ പോലീസും

തിരുവനന്തപുരം: (www.kasargodvartha.com 20.05.2017) പീഡനശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സംഭവത്തില്‍ കണ്‍ഫ്യൂഷനിലായി തലസ്ഥാനത്തെ പോലീസ്. കേരളം ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായെത്തിയിരിക്കുന്നത് സ്വാമി തന്നെയാണ്. തനിക്ക് ഉപയോഗമില്ലാത്ത വസ്തു താന്‍ തന്നെ മുറിച്ചുകളയുകയായിരുന്നുവെന്നാണ് സ്വാമി പറയുന്നത്. എന്നാല്‍ അതല്ല, തന്നെ ശല്യം ചെയ്തപ്പോള്‍ കൈയ്യില്‍ കരുതിയ കത്തിയുപയോഗിച്ച് സ്വാമിയുടെ ലിംഗം മുറിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയും പറയുന്നു. എന്നാല്‍ ആരാണ് യഥാര്‍ത്ഥത്തില്‍ സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദത്തിന്റെ ലിംഗം കട്ട് ചെയ്തതെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ പോലീസും ശ്രമം തുടങ്ങി.  www.kasargodvartha.com

സംഭവത്തില്‍ നേരത്തെ യുവതിയുടെ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അവരെ ചോദ്യം ചെയ്ത് വരികയാണ്. മകളെ പീഡിപ്പിക്കാന്‍ സ്വാമിക്ക് ഒത്താശ ചെയ്ത് കൊടുത്തുവെന്നാരോപിച്ചാണ് മാതാവിനെ കസ്റ്റഡിയിലെടുത്ത്.

പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം മുറിച്ച സംഭവം: ഉപയോഗമില്ലാത്ത വസ്തു താന്‍ തന്നെ മുറിച്ചുകളഞ്ഞതാണെന്ന് സ്വാമി, താന്‍ മുറിച്ചതാണെന്ന് പെണ്‍കുട്ടി; ആരാണ് സ്വാമിയുടെ ലിംഗം കട്ട് ചെയ്തതെന്നറിയാതെ പോലീസും

യുവതിയല്ല, താന്‍ സ്വയം മുറിച്ചതാണെന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് സ്വാമി വെളിപ്പെടുത്തിയത്. ചികിത്സിക്കുന്ന ഡോക്ടര്‍മാരോടാണ് സ്വാമി ഇക്കാര്യം പറഞ്ഞത്. എന്നാല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ചെറുത്തുകൊണ്ട് താന്‍ സ്വാമിയുടെ ലിംഗം മുറിക്കുകയായിരുന്നുവെന്നാണ് പരാതിക്കാരി കൂടിയായ യുവതി മൊഴി നല്‍കിയത്. തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടിയുടെ പരാതിയാണ് പോലീസ് സ്വാമിക്കെതിരെ പോസ്‌കോ പ്രകാരം കേസെടുത്തിരിക്കുന്നത്.   www.kasargodvartha.com

അതേസമയം, സ്വയം മുറിച്ചതാണെന്ന അവകാശവാദം ഉന്നയിച്ചിരിക്കുന്നത് കേസില്‍ നിന്നും രക്ഷപ്പെടാനുള്ള സ്വാമിയുടെ അടവാണെന്നാണ് പോലീസ് കരുതുന്നത്. ശസ്ത്രക്രിയക്ക് വിധേയനായ സന്യാസി ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം അറിഞ്ഞ് നിരവധി പേരാണ് മെഡിക്കല്‍ കോളജില്‍ സ്വാമിയെ കാണാനെത്തുന്നത്. ഇതേതുടര്‍ന്ന് വളരെ രാഷാകുലനായാണ് സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ പെരുമാറുന്നത്‌. പലരും ഫോട്ടോയെടുക്കാന്‍ മത്സരിക്കുകയാണ്.

Keywords:  Kerala, Kasaragod, Top-Headlines, news, Thiruvananthapuram, Molestation, Molestation-attempt, Youth, Women, Molesting attempt: Disclosure by Swami.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia