city-gold-ad-for-blogger

Impact | കാസര്‍കോട് ജില്ലാ വോളിബോള്‍ ടീം നേരിട്ട ദുരിതവും അവഗണനയും കാസര്‍കോട് വാര്‍ത്ത റിപോര്‍ട് ചെയ്തതിന് പിന്നാലെ പ്രതിഷേധം കനത്തു; താരങ്ങള്‍ക്ക് അവശ്യ സൗകര്യങ്ങള്‍ ഒരുക്കി നല്‍കാത്ത അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമെന്ന് എസ് എഫ് ഐ

കാസര്‍കോട്: (KasargodVartha) തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ വോളിബോള്‍ ചാംപ്യന്‍ഷിപില്‍ പങ്കെടുത്ത കാസര്‍കോട് ജില്ലാ ടീം നേരിട്ട ദുരിതവും അവഗണനയും കാസര്‍കോട് വാര്‍ത്ത റിപോര്‍ട് ചെയ്തതിന് പിന്നാലെ അധികൃതര്‍ക്കെതിരെ പ്രതിഷേധം കനത്തു. ജില്ലയിലെ കായിക താരങ്ങള്‍ക്ക് അവശ്യ സൗകര്യങ്ങള്‍ ഒരുക്കി നല്‍കാത്ത അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമെന്ന് എസ് എഫ് ഐ ജില്ലാ കമിറ്റി ഭാരവാഹികള്‍ പറഞ്ഞു.
       
Impact | കാസര്‍കോട് ജില്ലാ വോളിബോള്‍ ടീം നേരിട്ട ദുരിതവും അവഗണനയും കാസര്‍കോട് വാര്‍ത്ത റിപോര്‍ട് ചെയ്തതിന് പിന്നാലെ പ്രതിഷേധം കനത്തു; താരങ്ങള്‍ക്ക് അവശ്യ സൗകര്യങ്ങള്‍ ഒരുക്കി നല്‍കാത്ത അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമെന്ന് എസ് എഫ് ഐ

കോചോ മാനജറോ ഇല്ലാതെയാണ് ജില്ലയില്‍ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള ജൂനിയര്‍, സീനിയര്‍ വിഭാഗത്തില്‍ മത്സരിച്ച വിദ്യാര്‍ഥികള്‍ കളിക്കാന്‍ ഇറങ്ങിയത്. യാത്രാ സൗകര്യം, ഭക്ഷണം, താമസം തുടങ്ങിയവയൊന്നും അധികൃതര്‍ ഒരുക്കി നല്‍കിയില്ലെന്നാണ് മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ അറിയിച്ചത്. ജില്ലയുടെ പേരില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് ജേഴ്സി പോലും ഒരുക്കി നല്‍കാത്തതിനെ തുടര്‍ന്ന് ഓരോ വിദ്യാര്‍ഥിയും സ്വന്തമായി അതിനാവശ്യമായ തുക കണ്ടെത്തുകയായിരുന്നു. കൂടാതെ പരിക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് പ്രാഥമിക ശ്രുഷൂഷ നല്‍കാന്‍ പോലും തയ്യാറാകാത്ത നടപടി ഒരുതരത്തിലും അംഗീകരിക്കാന്‍ പറ്റുന്നതെല്ലന്നും എസ് എഫ് ഐ ചൂണ്ടിക്കാട്ടി.
    
Impact | കാസര്‍കോട് ജില്ലാ വോളിബോള്‍ ടീം നേരിട്ട ദുരിതവും അവഗണനയും കാസര്‍കോട് വാര്‍ത്ത റിപോര്‍ട് ചെയ്തതിന് പിന്നാലെ പ്രതിഷേധം കനത്തു; താരങ്ങള്‍ക്ക് അവശ്യ സൗകര്യങ്ങള്‍ ഒരുക്കി നല്‍കാത്ത അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമെന്ന് എസ് എഫ് ഐ

കായിക മേഖലയിലെ മുന്നേറ്റത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് സംസ്ഥാന സര്‍കാരും ജില്ലാ പഞ്ചായതും മുന്നോട്ട് പോകുന്ന ഘട്ടത്തിലാണ് ഇത്തരത്തിലുള്ള നിരുത്തരവാദമായ സമീപനം ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഇത്തരം സംഭവങ്ങള്‍ ജില്ലയില്‍ ഉയര്‍ന്നു വരുന്ന കായിക താരങ്ങളുടെ ആത്മവിശ്വാസത്തെയടക്കം ബാധിക്കുന്നതാണെന്ന് കണ്ട് ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് എസ്എഫ്‌ഐ ജില്ലാ സെക്രടറി അഡ്വ. എം ടി സിദ്ധാര്‍ഥനും പ്രസിഡന്റ് വിഷ്ണുചേരിപ്പാടിയും ആവശ്യപ്പെട്ടു.

ALSO READ:
കോചും മാനജരും സഹായിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരും ഇല്ല, കാസര്‍കോട്ട് നിന്ന് സംസ്ഥാന സ്‌കൂള്‍ വോളിബോള്‍ ചാംപ്യന്‍ഷിപില്‍ മത്സരിക്കാന്‍ പോയ വിദ്യാര്‍ഥികള്‍ നേരിട്ടത് കടുത്ത അവഗണനയും ദുരിതവും; ജേഴ്‌സി ഒരുക്കിയതും ചിലവുമെല്ലാം സ്വന്തം കയ്യില്‍ നിന്ന്; തിരിച്ചുവരുന്നതിനിടയില്‍ ഒരാള്‍ക്ക് പരുക്കേറ്റിട്ടും നോക്കാന്‍ കുട്ടികള്‍ മാത്രം; പ്രതിഷേധം ശക്തം

Keywords: Volleyball, Sports, Malayalam News, Kerala News, Kasaragod News, SFI, Kasaragod Sports News, SFI protests against neglect shown to volleyball team.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia