ഖാസിയുടെ ദുരൂഹ മരണം: മുസ്ലിം ലീഗിന്റെ ഇരട്ടത്താപ്പ് ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്ന് ബി ജെ പി, ഭാരതീയ ന്യൂനപക്ഷ മോര്‍ച്ചാ നേതാക്കള്‍ ഖാസിയുടെ ബന്ധുക്കളുമായി ചര്‍ച്ച നടത്തി
Mar 10, 2017, 23:58 IST
കാസര്‍കോട്: (www.kasargodvartha.com 10.03.2017) സമസ്ത കേരള ജംഇയത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റും, ചെമ്പരിക്ക, മംഗളൂരു ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തില്‍ മുസ്ലിംലീഗ് നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്ന് ഭാരതീയ ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് പറഞ്ഞു. ന്യൂനപക്ഷ മോര്‍ച്ച പാസ് ആവോ സാത് ചലേ എന്ന മുദ്യാവാക്യമുയര്‍ത്തി നടത്തുന്ന സംസ്ഥാന തല യാത്രയുടെ ഭാഗമായി ചെമ്പരിക്കയില്‍ സംഘടിപ്പിച്ച പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തില്‍ യു പി എ സര്‍ക്കാറില്‍ ലീഗ് ഭാഗമായിരുന്നിട്ടു കൂടി കേസ് അന്വേഷണത്തില്‍ സമ്മര്‍ദം ചെലുത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിച്ചില്ല. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പ്രാദേശികമായ ചെറു സമരങ്ങള്‍ പലരും സംഘടിപ്പിക്കുക മാത്രമാണ് ചെയ്തത്. സത്യം പുറത്ത് വരരുതെന്ന് പലര്‍ക്കും ആഗ്രഹമുള്ളത് പോലെയാണ് ചിലരുടെ പ്രവര്‍ത്തനങ്ങള്‍. മരണത്തിന് പിന്നിലെ ദുരൂഹത നീക്കി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡണ്ട് ജിജി ജോസഫിന്റെ നേതൃത്വത്തില്‍ ന്യൂനപക്ഷ മോര്‍ച്ച നേതാക്കള്‍ ചെമ്പരിക്ക ഖാസിയുടെ സഹോദരന്‍ ഉബൈദ് മൗലവിയെ കണ്ട് ചര്‍ച്ച നടത്തി. തുടര്‍ന്ന് അവര്‍ കുടുംബാംഗങ്ങളുടെ കൂടെ ഖാസിയുടെ മൃതദേഹം കണ്ടെത്തിയ പാറക്കെട്ട് സന്ദര്‍ശിച്ചു. ചെമ്പരിക്കയില്‍ നടന്ന യോഗത്തില്‍ ന്യുനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്‍് കെ വി മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ സുലൈമാന്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് അംഗം മണികണ്ഠന്‍, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് പി വി ജോര്‍ജ്, സെക്രട്ടറി അഡ്വ. ഡാനിപോള്‍, നിര്‍വാഹക സമിതിയംഗങ്ങളായ വി ഡെന്നി ജോസ്, ടി കെ ഫിലിപ്പ്, ജില്ലാ സെക്രട്ടറി ജിബോയി, ജോയിന്റ് സെക്രട്ടറി തസ്ലിം എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സമിതിയംഗം കെ പി മുനീര്‍ സ്വാഗതവും, ജില്ലാ ജനറല്‍ സെക്രട്ടറി പി ജോയി അഗസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.
Also Read: ഖാസി കേസ്: സഹായം അഭ്യര്‍ത്ഥിച്ച് എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രനെ കണ്ടു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, BJP, Leader, Kerala, Death, Investigation, Muslim-league, C.M Abdulla Maulavi, Top-Headlines, Qazi case: BJP minority Morcha leaders visit Qazi's house.