ഖാസി കേസ്: സഹായം അഭ്യര്‍ത്ഥിച്ച് എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രനെ കണ്ടു
Dec 18, 2014, 16:35 IST
കാസര്‍കോട്: (www.kasargodvartha.com 18.12.2014) ഖാസി കേസില്‍ പുനരന്വേഷണം നടത്തുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്ദ്ദംചെലുത്തണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ കണ്ടു. വ്യാഴാഴ്ച രാവിലെയാണ് കാസര്‍കോട്ട് വെച്ച് കെ. സുരേന്ദ്രനെ നേതാക്കള്‍ കണ്ടത്.
എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡന്റ് താജുദ്ദീന് ദാരിമി, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, മേഖലാ പ്രസിഡന്റ് ഖലീല്‍ അസ്ഹനി ചൂരി, റഷീദ് മൗലവി തുടങ്ങിയവര്‍ ചേര്‍ന്നാണ് കെ. സുരേന്ദ്രനെ സന്ദര്‍ശിച്ച് സഹായം അഭ്യര്‍ത്ഥിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണാനുള്ള അവസരം ഉണ്ടാക്കിത്തരണമെന്നാണ് എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ സുരേന്ദ്രനോട് ആവശ്യപ്പെട്ടത്. എല്ലാ സഹായങ്ങളും സുരേന്ദ്രന് വാഗ്ധാനം ചെയ്തു. ഖാസി കേസിനെകുറിച്ച് കൂടുതല്‍ പഠിക്കട്ടെയെന്ന് സുരേന്ദ്രന് നേതാക്കളോട് പറഞ്ഞു. കേസ് തെളിയാത്തതിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദം ഉണ്ടെന്നാണ് താനും വിശ്വസിക്കുന്നതെന്ന് സുരേന്ദ്രനും നേതാക്കളോട് പറഞ്ഞതായി അറിയുന്നു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Qazi death, SKSSF, K. Surendran, Kasaragod, SKSSL Leader, Qazi Murder Case.