city-gold-ad-for-blogger

പെരിയ ഇരട്ടക്കൊല: കോണ്‍ഗ്രസ് ഹര്‍ത്താല്‍ പൂര്‍ണം, കടകള്‍ തുറന്നില്ല, ബസുകള്‍ നിരത്തിലിറങ്ങിയില്ല, പോലീസ് ജാഗ്രതയില്‍

കാസര്‍കോട്: (www.kasargodvartha.com 18.02.2019) പെരിയ കല്യോട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് എന്നിവരെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സംസ്ഥാന ഹര്‍ത്താല്‍ കാസര്‍കോട്ട് പൂര്‍ണം. കടകള്‍ തുറക്കുയോ ബസുകള്‍ നിരത്തിലിറങ്ങുകയോ ചെയ്തില്ല. ചിലയിടങ്ങളില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സി പി എം ഓഫീസുകള്‍ക്കും കടകള്‍ക്കും നേരെ കല്ലേറും അക്രമവുമുണ്ടായി. അക്രമങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പെരിയ ഇരട്ടക്കൊല: കോണ്‍ഗ്രസ് ഹര്‍ത്താല്‍ പൂര്‍ണം, കടകള്‍ തുറന്നില്ല, ബസുകള്‍ നിരത്തിലിറങ്ങിയില്ല, പോലീസ് ജാഗ്രതയില്‍

കാസര്‍കോട് നഗരത്തില്‍ തിങ്കളാഴ്ച രാവിലെ യു ഡി എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സന്ദര്‍ശിച്ചു. ഞായറാഴ്ച രാത്രി 7.45 മണിയോടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം അരങ്ങേറിയത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കൃപേഷിനെയും ശരത്തിനെയും കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന് വെട്ടിക്കൊലപ്പെടുകത്തുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അക്രമത്തിനു പിന്നില്‍ സി പി എമ്മാണെന്നും എഫ് ഐ ആറില്‍ പറയുന്നു.

Related News:
പെരിയ ഇരട്ടക്കൊലപാതകം: കൊലയ്ക്കുപയോഗിച്ചത് കൊടുവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍, ശരത് ലാലിന്റെ കഴുത്തിലും ഇരു കാലുകളിലുമായി അഞ്ചിലേറെ മാരക വെട്ടുകള്‍, കൈകളിലെ അസ്ഥികള്‍ തകര്‍ന്നു; കൃപേഷിന്റെ തലയ്ക്ക് ആഴത്തിലുള്ള വെട്ട്

കൊലയാളി സംഘത്തില്‍ 3 പേരെന്ന് പ്രാഥമിക നിഗമനം; വെട്ടാനുപയോഗിച്ച വടിവാളിന്റെ പിടി കണ്ടെത്തി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; പോലീസ് വലയത്തില്‍ കാസര്‍കോട്, പലയിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു, നേരിയ സംഘര്‍ഷാവസ്ഥ, സംയമനം പാലിക്കണമെന്ന് നേതാക്കള്‍

ഇരട്ടക്കൊല നടന്നത് എല്‍ ഡി എഫിന്റെ കേരള സംരക്ഷണ യാത്ര ജില്ല വിട്ടു പോകുന്നതിന് മുമ്പ്; കൊലപാതകത്തില്‍ പങ്കില്ലെന്ന് സി പി എം

ഇരട്ടക്കൊലയില്‍ ഞെട്ടി കാസര്‍കോട്; തിങ്കളാഴ്ച ജില്ലയില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍



കാസര്‍കോട് പെരിയയില്‍ സി പി എം- കോണ്‍ഗ്രസ് സംഘര്‍ഷം; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു, മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തന്റെ നില ഗുരുതരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Murder, Periya, Periya murders; Congress Harthal affects normal life
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia