city-gold-ad-for-blogger
Aster MIMS 10/10/2023

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; പോലീസ് വലയത്തില്‍ കാസര്‍കോട്, പലയിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു, നേരിയ സംഘര്‍ഷാവസ്ഥ, സംയമനം പാലിക്കണമെന്ന് നേതാക്കള്‍

കാസര്‍കോട്: (www.kasargodvartha.com 17.02.2019) പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് എന്നിവരുടെ കൊലപാതകത്തിനു പിന്നാലെ കാസര്‍കോട്ട് പോലീസ് സുരക്ഷ ശക്തമാക്കി. കാസര്‍കോട് നഗരത്തില്‍ സംഘടിച്ച യു ഡി എഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുകയും എല്‍ ഡി എഫ് കേരള സംരക്ഷണ യാത്രയുടെ ഫ്‌ളക്‌സ് ബോര്‍ഡുകളും മറ്റും നശിപ്പിക്കുകയും ചെയ്തു. ബോര്‍ഡുകളും മറ്റും തീയിട്ട് നശിപ്പിച്ചത് പോലീസും പ്രവര്‍ത്തകരും തമ്മിലുള്ള നേരിയ വാക്കേറ്റത്തിന് കാരണമായി. നേതാക്കള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; പോലീസ് വലയത്തില്‍ കാസര്‍കോട്, പലയിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു, നേരിയ സംഘര്‍ഷാവസ്ഥ, സംയമനം പാലിക്കണമെന്ന് നേതാക്കള്‍

അതേസമയം പെരിയ പുല്ലൂരില്‍ റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച് വാഹന ഗതാഗതം തടഞ്ഞു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. തിങ്കളാഴ്ച പരിയാരം മെഡിക്കല്‍ കോളജില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തില്‍ വിലാപ യാത്രയായി പെരിയയിലേക്ക് കൊണ്ടുവരും. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പി എ സജീവന്റെ നേതൃത്വത്തില്‍ പോലീസ് കനത്ത സുരക്ഷാ സന്നാഹം ഏര്‍പെടുത്തിയിട്ടുണ്ട്.

കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി കാസര്‍കോട്ടെത്തുന്നുണ്ട്. കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയുടെ എറണാകുളത്തെ പര്യടനം താത്കാലികമായി നിര്‍ത്തിവെച്ച് തിങ്കളാഴ്ച അദ്ദേഹം കാസര്‍കോട്ടെത്തും. ആസൂത്രിതമായ കൊലപാതകമാണ് കാസര്‍കോട്ടുണ്ടായതെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി.

WATCH VIDEO

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; പോലീസ് വലയത്തില്‍ കാസര്‍കോട്, പലയിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു, നേരിയ സംഘര്‍ഷാവസ്ഥ, സംയമനം പാലിക്കണമെന്ന് നേതാക്കള്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; പോലീസ് വലയത്തില്‍ കാസര്‍കോട്, പലയിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു, നേരിയ സംഘര്‍ഷാവസ്ഥ, സംയമനം പാലിക്കണമെന്ന് നേതാക്കള്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; പോലീസ് വലയത്തില്‍ കാസര്‍കോട്, പലയിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു, നേരിയ സംഘര്‍ഷാവസ്ഥ, സംയമനം പാലിക്കണമെന്ന് നേതാക്കള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Murder, Murder-case, Police, youth-congress, Murder of Youth congress workers; Kasaragod under Police Security
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL