city-gold-ad-for-blogger

കാഞ്ഞങ്ങാട്ട് ലോക്ഡൗണ്‍ ഇല്ല; പകരം കര്‍ശന നിയന്ത്രണങ്ങള്‍, തെരുവുകച്ചവടം താല്‍ക്കാലികമായി നിരോധിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 11.08.2020) കോവിഡ് രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, നഗരസഭാ പരിധിയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ അനിവാര്യമാണെന്ന നിര്‍ദ്ദേശം ഉണ്ടായെങ്കിലും അത് ഉപേക്ഷിച്ചു. കാഞ്ഞങ്ങാട് നഗരസഭ പരിധിയില്‍ മാത്രം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് കൊണ്ട് കോവിഡ് രോഗവ്യാപനം തടയാന്‍ സാധ്യമല്ലെന്നും, പകരം കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി കാഞ്ഞങ്ങാട്ടെ വ്യാപാര സ്ഥാപനങ്ങള്‍ പാലിക്കുന്നതാണെന്ന് വ്യാപാരി സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ അവതരിപ്പിച്ചതിനാലാണ് ലോക് ഡൗണ്‍ വേണ്ടെന്ന് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്റ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായി.

1) എല്ലാ വ്യാപാര സ്ഥാപനങ്ങളിലും സാനിറ്റൈസര്‍ നിര്‍ബന്ധമായും വെക്കണം. സോപ്പ് വെള്ളം, ബക്കറ്റ്, പാട്ട എന്നിവ പാടില്ല.

2) മാസ്‌ക്ക്, ഗ്ലൗസ് എന്നിവ ഉപയോഗിക്കണം

3) സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണം. ആളുകള്‍ കൂട്ടം കൂടരുത്. 

4) തെരുവോര കച്ചവടം പൂര്‍ണ്ണമായും ചൊവ്വാഴ്ച മുതല്‍  നിരോധിക്കും. 

5) മേല്‍ തീരുമാനങ്ങള്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പ് വരുത്താനായി ചൊവ്വാഴ്ച മുതല്‍ പരിശോധന ശക്തമാക്കുന്നതും, വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതിയെ പ്രതിനിധീകരിച്ച് ജില്ലാ സെക്രട്ടറി സുബൈര്‍ ബല്ല, മേഖലാ ജനറല്‍ സെക്രട്ടറി കെ.ജി.പ്രഭാകരന്‍, യൂണിറ്റ് പ്രസിഡണ്ടുമാരായ സി.യൂസഫ് ഹാജി, എന്‍.പി.അഷറഫ്, രാമചന്ദ്രന്‍ തോ യമ്മല്‍, മുഹമ്മദ് കല്ലുരാവി, സി.എ പീറ്റര്‍, വിനോദ് , നഗരസഭാ കൗണ്‍സിലര്‍മാര്‍, നഗരസഭാ സെക്രട്ടറി  ഗിരീഷ്, റവന്യൂ ഉദ്യോഗസ്ഥര്‍, കേരള വ്യാപാരി സമിതി ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.

 കാഞ്ഞങ്ങാട്ട് ലോക്ഡൗണ്‍ ഇല്ല; പകരം കര്‍ശന നിയന്ത്രണങ്ങള്‍, തെരുവുകച്ചവടം താല്‍ക്കാലികമായി നിരോധിച്ചു

Keywords: Kasaragod, Kerala, News, Kanhangad, No Lock down, No Lock down in Kanhangad

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia