കാലവര്‍ഷം കനത്തു; കാസര്‍കോട്ട് 24 മണിക്കൂറിനിടെ 15 വീടുകള്‍ തകര്‍ന്നു, താലൂക്ക്തലത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു
Aug 6, 2020, 19:04 IST
കാസര്‍കോട്: (www.kasargodvartha.com 06.08.2020) കാലവര്‍ഷത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ 15 വീട് ഭാഗികമായി തകര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 43.8375 മില്ലിമീറ്റര്‍ മഴയാണ് ജില്ല ലഭിച്ചത്. കാലവര്‍ഷം ആരംഭിച്ചതു മുതല്‍ ഇതുവരെയായി 2350.8121 മില്ലിമീറ്റര്‍ മഴ ലഭിച്ചു. കാലവര്‍ഷത്തില്‍ ഇതുവരെയായി ജില്ലയില്‍ ആറ് വീട് പൂര്‍ണ്ണമായും 75 വീട് ഭാഗികമായും തകര്‍ന്നിട്ടുണ്ട്.
പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം താലൂക്ക്തലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്കും സേവനം ആവശ്യമുള്ളവര്‍ക്കും ബന്ധപ്പെടാം. വെള്ളരിക്കുണ്ട് താലൂക്ക് 0467 2242320, കാസര്‍കോട് 04994 230021, ഹോസ്ദുര്‍ഗ് 0467 2204042,മഞ്ചേശ്വരം 04998 244044.