മഹേഷിന്റെ മൃതദേഹം കടല്‍ തീരത്ത് കണ്ടെത്തിയത് അഴുകിയ നിലയില്‍; തിരിച്ചറിഞ്ഞത് ടി ഷര്‍ട്ട് നോക്കി, പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് മാറ്റി
Aug 6, 2020, 11:24 IST
കാസര്‍കോട്: (www.kasargodvartha.com 06.08.2020) കടലില്‍ ചാടി പോക്‌സോ കേസ് പ്രതി കുഡ്‌ലു കാളിയങ്ങാട്ടെ കെ മഹേഷിന്റെ (29) മൃതദേഹം ഉഡുപ്പി കോട്ട പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കടല്‍ തീരത്ത് കണ്ടെത്തിയത് അഴുകിയ നിലയില്‍. തുടര്‍ന്ന് ധരിച്ചിരുന്ന ടീ ഷര്‍ട്ട് നോക്കിയാണ് മൃതദേഹം മഹേഷിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.
ജൂലൈ 22നാണ് മഹേഷിനെ കസബ തുറമുഖത്ത് തെളിവെടുപ്പിനെത്തിച്ചത്. ഈ സമയം പോലീസ് പിടിയില്‍ നിന്നും കുതറിയോടി കടലില്‍ ചാടുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും നേവിയുടെ ഹെലികോപ്ടറുമടക്കം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് 13 ദിവസത്തിനു ശേഷം ഉഡുപ്പി കടല്‍തീരത്ത് മൃതദേഹം കണ്ടെത്തിയത്.
വിവരമറിഞ്ഞ് ആര്‍ ഡി ഒ, നാര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി ഹസൈനാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ബന്ധുക്കളും ഉഡുപ്പിയിലെത്തി മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി വൈ എസ് പി സതീഷന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യം മൊബൈലില്‍ പകര്‍ത്തിയ സംഭവത്തില്‍ മഹേഷിനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവെടുപ്പിനിടെ ഒളിപ്പിച്ചുവെച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിരുന്നു.
Keywords: Kasaragod, Kerala, News, Mahesh, POCSO Case accused, Kudlu, arrest, Police, Evidence collect, Mahesh's dead body sent for postmortem