പിഞ്ചുമക്കളുടെ ദാരുണ മരണം: മാതാവിനെതിരെ കൊലക്കുറ്റത്തിനും ആത്മഹത്യാ ശ്രമത്തിനും കേസ്
Dec 23, 2016, 12:22 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23/12/2016) രണ്ട് കുഞ്ഞുങ്ങളേയുമെടുത്ത് മാതാവ് കിണറ്റില്‍ ചാടുകയും ഒരുവയസും നാലുവയസും പ്രായമുള്ള രണ്ട് പെണ്‍മക്കള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിഞ്ചുമക്കളുടെ ദാരുണമരണവുമായി ബന്ധപ്പെട്ട് മാതാവിനെതിരെ പോലീസ് കൊലക്കുറ്റത്തിനും ആത്മഹത്യാ ശ്രമത്തിനും കേസെടുത്തു.
മടിക്കൈ ഏച്ചിക്കാനം പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാനും അമ്പലത്തുകര കണ്ണിച്ചിറയിലെ സുധാകരന്റെ ഭാര്യയുമായ ഗീത (30)യ്‌ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് ഗീത മക്കളായ ഹരിനന്ദയെയും ലക്ഷ്മി നന്ദയെയും കൊണ്ട് ഭര്‍തൃവീട്ടിലെ കിണറ്റില്‍ ചാടിയത്. രണ്ടു കുട്ടികളും മരണപ്പെട്ടുവെങ്കിലും ഗീത നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഗീത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ഹൊസ്ദുര്‍ഗ് സി ഐ സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. മാനസികാസ്വാസ്ഥ്യത്തിന് ഗീത ചികിത്സയില്‍ കഴിയുകയായിരുന്നുവെന്നും തുടര്‍ന്നാണ് ഗീത മക്കളെയും കൊണ്ട് കിണറില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും പോലീസ് പറഞ്ഞു. അതേസമയം സംഭവത്തിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരുന്നുണ്ട്. ഭര്‍ത്താവിനെയും വീട്ടുകാരെയും പോലീസ് വിശദമായി ചോദ്യം ചെയ്തു.