city-gold-ad-for-blogger

രണ്ട് പിഞ്ചുമക്കളേയും കൊണ്ട് അധ്യാപിക കിണറ്റില്‍ ചാടി; കുട്ടികള്‍ മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 22/12/2016) രണ്ട് പിഞ്ചുമക്കളേയുംകൊണ്ട് അധ്യാപിക കിണറ്റില്‍ ചാടി. കുട്ടികള്‍ തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മടിക്കൈ ഏച്ചിക്കാനം പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാനായ അമ്പലുത്തകര കണ്ണിച്ചിറയിലെ സുധാകരന്റെ ഭാര്യയും കാഞ്ഞങ്ങാട്ടെ ഒരു സ്‌കൂളില്‍ അധ്യാപികയുമായ ഗീതയാണ് (30) രാവിലെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ കുട്ടികളേയും കൊണ്ട് ചാടിയത്.
രണ്ട് പിഞ്ചുമക്കളേയും കൊണ്ട് അധ്യാപിക കിണറ്റില്‍ ചാടി; കുട്ടികള്‍ മരിച്ചു

വീഴ്ചയുടെ ആഘാതത്തില്‍ കിണറിന്റെ പടവില്‍ തലയിടിച്ച് മക്കളായ ഹരിനന്ദ(നാല്)യും ലക്ഷ്മി നന്ദ(ഒന്ന്)യും മരണപ്പെട്ടു. വിവരമറിഞ്ഞ് എത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ഗീതയേയും കുട്ടികളേയും കിണറില്‍നിന്നും പുറത്തെടുത്തത്. കുട്ടികള്‍ അപ്പോഴേക്കും മരണപ്പെട്ടിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗീതയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

സംഭവം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് സുധാകരന്റെ വീട്ടിലും ആശുപത്രി മോര്‍ച്ചറി പരിസരത്തും ആളുകള്‍ തടിച്ചുകൂടിയിട്ടുണ്ട്. കുരുന്നുകളുടെ ദാരുണ മരണം നാടിനെ കണ്ണീരിലാഴ്ത്തി. സുധാകരന്‍ - ഗീത ദമ്പതികള്‍ക്ക് മറ്റുമക്കളില്ല.

Keywords: Kasaragod, Madikai, Kerala, Obituary, Well, Mother, Child, Teacher jumps into well with 2 kids; kids die

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia