city-gold-ad-for-blogger

കാപ്പ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കാപ്പ റദ്ദാക്കി അഡ് വൈസറി ബോര്‍ഡ് വീണ്ടും വിട്ടയച്ചു

കാസര്‍കോട്: (www.kasargodvartha.com 14/01/2017) കാപ്പ കേസില്‍ അറസ്റ്റു ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കാപ്പ റദ്ദ് ചെയ്ത് വിട്ടയക്കാന്‍ അഡ് വൈസറി ബോര്‍ഡ് ഉത്തരവിട്ടു. മാങ്ങാട് ചോയിച്ചിങ്കല്ലിലെ ബി.എ ഖാലിദി (26)നെയാണ് കാപ്പാ കേസില്‍ നിന്നും ഒഴിവാക്കി വിട്ടയക്കാന്‍ ഉത്തരവിട്ടത്.

2015 ജൂണ്‍ അഞ്ചിന് ഖാലിദിനെ നേരത്തെ കാപ്പ കേസ് ചുമത്തി ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചിരുന്നു. അന്ന് ഖാലിദ് അഡ് വൈസറി ബോര്‍ഡിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഡ് വൈസറി ബോര്‍ഡ് യോഗം ചേര്‍ന്ന് കാപ്പ റദ്ദാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും വിട്ടയക്കുകയുമായിരുന്നു.

ഇതിനിടെ 2016 നവംബര്‍ 27ന് വീണ്ടും ഖാലിദിനെ കാപ്പ ചുമത്തി ബേക്കല്‍ സി ഐ വിശ്വംഭരന്‍ അറസ്റ്റു ചെയ്യുകയായിരുന്നു. ഇതിനെതിരെയും ഖാലിദ് അഡ് വൈസറി ബോര്‍ഡിന് പരാതി നല്‍കുകയായിരുന്നു. ഹൈക്കോടതിയിലെ റിട്ട. ജഡ്ജും ജില്ലാ ജഡ്ജും സര്‍ക്കാരിന്റെ പ്രതിനിധിയും ഉള്‍പെടുന്ന അഡ് വൈസറി ബോര്‍ഡ് ഡിസംബര്‍ 28ന് യോഗം ചേര്‍ന്ന് ഖാലിദിന്റെ അപേക്ഷ പരിഗണിക്കുകയും കാപ്പ റദ്ദാക്കി ആഭ്യന്തര സെക്രട്ടറി നളിനി നെറ്റൊ വിട്ടയക്കാന്‍ ഉത്തരവിടുകയുമായിരുന്നു.

മുമ്പ് ആറു മാസമാണ് കാപ്പ ചുമത്തി അറസ്റ്റു ചെയ്തിരുന്നത്. അന്ന് 52 ദിവസം ജയില്‍വാസം അനുഭവിച്ച ഖാലിദിനെ മോചിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ 44 ദിവസമായി ജയില്‍വാസം അനുഷ്ടിച്ച ശേഷമാണ് ഖാലിദ് ജയില്‍മോചിതനായത്. ഖാലിദിനു വേണ്ടി ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. സലീമാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടന്ന അഡ് വൈസറി ബോര്‍ഡ് യോഗത്തില്‍ ഹാജരായത്.

കാപ്പ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കാപ്പ റദ്ദാക്കി അഡ് വൈസറി ബോര്‍ഡ് വീണ്ടും വിട്ടയച്ചു

Keywords:  Kasaragod, Kerala, case, Police, arrest, Youth, mangad, Kappa Case, Kappa case accused released.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia