മാങ്ങാട്ടെ ഖാലിദിനെതിരെയുള്ള കാപ്പ നിയമം അഡ് വൈസറി ബോര്‍ഡ് പിന്‍വലിച്ചു; പ്രതിയെ ജയില്‍മോചിതനാക്കി
Jul 29, 2015, 16:40 IST
കാസര്‍കോട്: (www.kasargodvartha.com 29/07/2015) മാങ്ങാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ചോയിച്ചിങ്കല്ലിലെ ബി.എ ഖാലിദി (25)നെതിരെയുള്ള കാപ്പ നിയമം അഡൈ്വസറി ബോര്‍ഡ് പിന്‍വലിച്ചു. ഇതേ തുടര്‍ന്ന് അഡീ. ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 50 ദിവസമായി തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന ഖാലിദിനെ മോചിതനാക്കി.
ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിന് വെള്ളിയാഴ്ച രാവിലെയാണ് ഖാലിദിനെ കാപ്പ ചുമത്തി ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തത്. ഖാലിദിനെതിരെ കാപ്പ ചുമത്തുന്നതിനുള്ള ഗുരുതരമായ കേസുകള്‍ നിലവിലുണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റിട്ട. ഹൈക്കോടതി ജഡ്ജി ചെയര്‍മാനായ ഉപദേശക സമിതി ഖാലിദിനെതിരെയുള്ള കാപ്പ നിയമം പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
ഇതേ തുടര്‍ന്നാണ് യുവാവിനെതിരെയുള്ള കാപ്പ നിയമം അഡീ. ചീഫ് സെക്രട്ടറി പിന്‍വലിച്ചത്. ഇതു സംബന്ധിച്ചുള്ള നിര്‍ദേശം വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ അധികാരികള്‍ക്കും കാസര്‍കോട് ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് ചീഫ് എന്നിവര്‍ക്കും അയച്ചിട്ടുണ്ട്.
2012 ജനുവരി നാലിന് മാങ്ങാട്ടെ സുധാകരനെ തടഞ്ഞുനിര്‍ത്തി കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലും, 2012 നവംബറില്‍ ചോയിച്ചിങ്കല്ലിലെ സുധീര്‍ കുമാര്‍ എന്നയാളെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലും 2014 ജൂണ്‍ 26ന് വിനോദ് എന്നയാളെ ക്രൂരമായി അടിച്ചുപരിക്കേല്പിക്കുകയും ചെയ്ത കേസിലും, അയ്യങ്കോലിലെ മാധവിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി വീട് അടിച്ചു തകര്‍ത്ത കേസിലും 2015 മെയില്‍ മാങ്ങാട്ടെ മനോജ് കുമാറിനെ അടിച്ചുപരിക്കേല്പിച്ച കേസിലും ഖാലിദ് പ്രതിയാണ്.
കാപ്പ ചുമത്തുമ്പോള്‍ ഖാലിദിനെതിരെ നിയമത്തില്‍ പറഞ്ഞത് പോലുള്ള കേസുകളൊന്നും നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവിന്റെ അപേക്ഷയെ തുടര്‍ന്ന് കാപ്പ നിയമം പിന്‍വലിക്കാന്‍ അഡൈ്വസറി ബോര്‍ഡ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
Keywords: Kasaragod, Kerala, mangad, arrest, Police, Kappa act, Jail, Advisory board, Youngster released from jail.
Advertisement: