കോവിഡ് കാലത്ത് വീട്ടിലെ ചുവരുകള്‍ക്ക് തിളക്കം കൂട്ടി മനോഹര ചിത്രങ്ങള്‍; ചിത്രകാരി ഇര്‍ഫാനയ്ക്ക് അഭിനന്ദനവുമായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും
കാസര്‍കോട്: (www.kasargodvartha.com 11.08.
പഠനത്തിനുശേഷം വിവാഹം കഴിഞ്ഞ് കാസര്‍കോട് അണങ്കൂരിലെ ഭര്‍ത്താവ് അസീസിന്റെ കുടുംബ വീട്ടില്‍ താമസമാക്കിയ ഇര്‍ഫാന പുതുതായി നിര്‍മ്മിച്ച വീട്ടില്‍ ചുമരുകളില്‍ വരച്ച ചിത്രങ്ങളാണ് ഇന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്.
ശ്രദ്ധേയമായ ഒരു പിടി ചിത്രങ്ങളാണ് ഫാന വരച്ചിരിക്കുന്നത്. വരയ്ക്കൊപ്പം ഫോട്ടോഗ്രാഫിയിലും തല്‍പ്പരയാണ്. പെന്‍സില്‍, ചാര്‍ക്കോള്‍, ഡ്രൈ പേസ്റ്റ് എന്നിവയില്‍ ചെറുതും വലുതുമായ നിരവധി മനോഹര ചിത്രങ്ങള്‍ വരച്ചു തീര്‍ത്തു. ചുമരുകള്‍ പെയിന്റ് ചെയ്ത് ഭംഗി വരുത്തുകയും ചെയ്തു.
ഉദുമ പടിഞ്ഞാറിലെ കുടുംബ വീട്ടിലും വിവിധ ചിത്രങ്ങള്‍ മെനഞ്ഞ് ജ്യേഷ്ഠാനുജന്മാരുടെ പ്രോത്സാഹനം ലഭിച്ചതാണ് ഫാനയ്ക്ക് വരയില്‍ പ്രചോദനമായത്. സമൂഹത്തിലേക്ക് ഫാനയുടെ വരകള്‍ കൊണ്ടുവരാന്‍ ചിത്രപ്രദര്‍ശനം ഒരുക്കണമെന്ന അഭിപ്രായമാണ് സുഹൃത്തുക്കള്‍ പങ്കുവെക്കുന്നത്.
അഹ്ബന് ഇസ്തിഫ, അദ്നന് ഫഹീം, ഇസാന് അര്മാന് എന്നിവര്‍ മക്കളാണ്.
Keywords: Kasaragod, Kerala, News, Drawing, Uduma, Irfana, Irfana's Beautiful wall drawings














