SBI Account | ബാങ്കിൽ പോകാതെ തന്നെ വീഡിയോ കെവൈസി എസ്ബിഐയിൽ ഇൻസ്റ്റ പ്ലസ് സേവിംഗ്സ് അകൗണ്ട് തുറക്കാം; എങ്ങനെ ചെയ്യാമെന്നറിയാം
Sep 14, 2022, 10:26 IST
ന്യൂഡെൽഹി: (www.kasargodvartha.com) രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ (SBI) വീഡിയോ കെവൈസി അടിസ്ഥാനമാക്കിയുള്ള അകൗണ്ട് തുറക്കൽ ഫീചർ അവതരിപ്പിച്ചു. ബാങ്ക് ശാഖയിൽ പോകാതെ തന്നെ ഓൺലൈനായി എസ്ബിഐ അകൗണ്ട് തുറക്കാൻ ഈ ഫീചർ ഉപഭോക്താക്കളെ പ്രാപ്തരാക്കും. 'ബാങ്കിൽ പോകാതെ തന്നെ നിങ്ങൾക്ക് ഞങ്ങളിൽ ഒരു സേവിംഗ്സ് അകൗണ്ട് തുറക്കാം. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും എവിടെയും സേവിംഗ്‌സ് അകൗണ്ട് സൃഷ്‌ടിക്കാം. യോനോയിൽ ഇപ്പോൾ അപേക്ഷിക്കുക', നേരത്തെ എസ്ബിഐ ട്വിറ്ററിൽ കുറിച്ചിരുന്നു.
കോൺടാക്റ്റ്‌ലെസ് നടപടിക്രമത്തിലൂടെ വീഡിയോ കെവൈസി വഴി ശാഖ സന്ദർശിക്കാതെ തന്നെ ഉപയോക്താക്കൾക്ക് എസ്ബിഐ ഡിജിറ്റൽ സേവിംഗ്‌സ് അകൗണ്ട് ഓൺലൈനായി തുറക്കാനാകും.
സവിശേഷതകൾ
* വീഡിയോ കെവൈസി വഴി നിങ്ങളുടെ SBI Insta Plus സേവിംഗ് ബാങ്ക് അകൗണ്ട് തുറക്കാം.
* പേപർ രഹിത അകൗണ്ട് തുറക്കൽ, ബ്രാഞ്ച് സന്ദർശനം ആവശ്യമില്ല.
* ആധാർ വിശദാംശങ്ങളും പാനും മാത്രം ആവശ്യമാണ്.
* ഉപഭോക്താവിന് NEFT, IMPS, UPI മുതലായവ ഉപയോഗിച്ച് YONO ആപ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് വഴി പണമിടപാട് നടത്താം.
* റുപേ ക്ലാസിക് കാർഡ് നൽകും.
* Yono ആപ്, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് എന്നിവയിലൂടെ 24*7 ബാങ്കിംഗ് സേവനങ്ങൾ പ്രയോജനപ്പെടുത്താം.
* എസ്എംഎസ് അലേർടുകൾ, എസ്ബിഐ ക്വിക് മിസ്ഡ് കോൾ സൗകര്യം ലഭ്യമാണ്.
ഈ അകൗണ്ടിനായി ചെക് ബുക് നൽകില്ലെന്നും ഡെബിറ്റ്/വൗചർ ഇടപാടുകളോ മറ്റേതെങ്കിലും ഒപ് അടിസ്ഥാനമാക്കിയുള്ള സേവനങ്ങളോ ബ്രാഞ്ചിൽ അനുവദിക്കില്ലെന്നും ശ്രദ്ധിക്കുക. ഉപഭോക്താവ് ഹോം ബ്രാഞ്ച് സന്ദർശിച്ച് ഒപ്പ് അപ്ഡേറ്റ് ചെയ്തുകഴിഞ്ഞാൽ ചെക് ബുക്ക് നൽകാം. ഉപഭോക്താവ് ആവശ്യപ്പെട്ടാൽ പാസ്ബുക് നൽകും. മറ്റെല്ലാ സേവനങ്ങൾക്കുമുള്ള നിരക്കുകൾ റെഗുലർ സേവിംഗ്സ് ബാങ്ക് അകൗണ്ടിന് ബാധകമായ നിലവിലുള്ള സേവന നിരക്കുകൾക്ക് അനുസരിച്ചായിരിക്കും.
അകൗണ്ട് എങ്ങനെ തുറക്കാം
1. YONO ആപ് ഡൗൺലോഡ് ചെയ്യുക.
2. 'New To SBI' ഓപ്ഷനിൽ ക്ലിക് ചെയ്യുക.
3. ഇപ്പോൾ 'Open Savings Account' ക്ലിക് ചെയ്യുക. 'Without Branch visit' തെരഞ്ഞെടുക്കുക.
4. 'I want to open a salary account' തെരഞ്ഞെടുക്കുക.
5. പുതിയ ആപ്ലികേഷൻ ആരംഭിക്കുക.
6. വിശദാംശങ്ങൾ വായിച്ച് 'I am literate and able to sing as per Bank’s requirement. I consent for using the bank’s digital products and platform' ക്ലിക് ചെയ്യുക.
7. നിങ്ങളുടെ പാൻ, ആധാർ വിശദാംശങ്ങൾ എന്നിവ നൽകുക.
8. ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയച്ച OTP നൽകുക.
9. മറ്റ് പ്രസക്തമായ വിശദാംശങ്ങൾ നൽകുക
10. വീഡിയോ കോൾ ഷെഡ്യൂൾ ചെയ്യുക.
11. Resume വഴി ഷെഡ്യൂൾ ചെയ്ത സമയത്ത് YONO ആപിലേക്ക് ലോഗിൻ ചെയ്ത് വീഡിയോ KYC പ്രക്രിയ പൂർത്തിയാക്കുക
12. നിങ്ങളുടെ Insta Plus സേവിംഗ്‌സ് അകൗണ്ട് തുറക്കും, ബാങ്ക് ഉദ്യോഗസ്ഥർ പരിശോധിച്ചുറപ്പിച്ചതിന് ശേഷം ഡെബിറ്റ് ഇടപാടുകൾക്കായി അകൗണ്ട് സജീവമാക്കും.
യോഗ്യത
18 വയസിന് മുകളിലുള്ള സാക്ഷരരായ ഇൻഡ്യൻ പൗരന്മാർക്ക്.

You Might Also Like:
Stock Market | ഇന്‍ഡ്യയിലെ ഓഹരിവിപണിയില്‍ മികച്ച മുന്നേറ്റം; സെന്‍സെക്‌സ് 60,000 പോയിന്റിന് മുകളില്‍
Keywords: New Delhi, India, News, Top-Headlines, Latest-News, Bank, Cash, Card-Bank, Digital-Banking, How to Open SBI Insta Plus Savings Account Through Video KYC? Step By Step Guide Here.