city-gold-ad-for-blogger

Stock Market | ഇന്‍ഡ്യയിലെ ഓഹരിവിപണിയില്‍ മികച്ച മുന്നേറ്റം; സെന്‍സെക്‌സ് 60,000 പോയിന്റിന് മുകളില്‍

മുംബൈ: (www.kasargodvartha.com) ഇന്‍ഡ്യയിലെ ഓഹരിവിപണിയില്‍ തിങ്കളാഴ്ചയുണ്ടായത് മികച്ച മുന്നേറ്റം. സെന്‍സെക്‌സ് 60,000 പോയിന്റിന് മുകളിലെത്തി. ഐടി, ഊര്‍ജ, ബാങ്കിങ് ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. തുടര്‍ചയായ മൂന്നാം ദിവസവും വിപണി ഉണര്‍വ് പ്രകടിപ്പിച്ചതോടെ സെന്‍സെക്‌സ് 321.99 പോയിന്റ് നേട്ടത്തിലാണ് 60,115.13 നിലവാരത്തിലെത്തിയത്.

നിഫ്റ്റി 103 പോയിന്റ് കയറി 17,936.35ലും വ്യാപാരം അവസാനിപ്പിച്ചു. മൂന്നു ദിവസംകൊണ്ട് സെന്‍സെക്‌സ് 1086 പോയിന്റും, നിഫ്റ്റി 312 പോയിന്റും മുന്നേറി. വിദേശ നിക്ഷേപകര്‍ കൂടുതലായി ഓഹരികള്‍ വാങ്ങിക്കൂട്ടിയതും, ക്രൂഡ് ഓയില്‍ വില ബാരലിന് 93 ഡോളറിനടുത്ത് എത്തിയതുമാണ് വിപണിയില്‍ മുന്നേറ്റമുണ്ടായത്.

Stock Market | ഇന്‍ഡ്യയിലെ ഓഹരിവിപണിയില്‍ മികച്ച മുന്നേറ്റം; സെന്‍സെക്‌സ് 60,000 പോയിന്റിന് മുകളില്‍

Keywords: Mumbai, News, National, Top-Headlines, Business, Stock Market, Sensex, Heavyweights drive Sensex to close above 60,000.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia